ആരോഗ്യവാനായി തിരിച്ചു വരൂ; അപകടത്തിനു ശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിൽ ഋഷഭ് പന്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
മുംബൈ എയർപോട്ടിൽ നിന്നും പുറത്തേക്ക് നടന്നു വരുന്ന താരത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാറപകടത്തിൽ പെട്ടത്. അപകടത്തിൽ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ പുതിയ വാർത്തകൾ ശുഭസൂചനയാണ് നൽകുന്നത്. പന്ത് വളരെ വേഗത്തിൽ പരിക്കിൽ നിന്നും മുക്തനാകുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിൽ എത്തിയ ഋഷഭ് പന്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. ഊന്നുവടിയുടെ സഹായമില്ലാതെ നടന്നു വരുന്നതാണ് വീഡിയോ.
Rishabh Pant is recovering quickly.
Get well soon, Pant. pic.twitter.com/UxRGVrBd4t
— Johns. (@CricCrazyJohns) May 24, 2023
ഡൽഹിയിൽ നിന്നും സ്വന്തം നാടായ റൂർകീയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു താരം അപകടത്തിൽപെട്ടത്. പന്ത് ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ താരത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സ ഇപ്പോഴും തുടരുകയാണ്. ഡിസംബര്‍ 30 ന് പുലർച്ചെയായിരുന്നു അപകടം.
advertisement
Also Read- ‘മുന്നോട്ടേക്ക് ഒരു ചുവട്’; കാറപകടം നടന്ന് 40 ദിവസത്തിനുശേഷം ചിത്രങ്ങൾ പങ്കുവെച്ച് ഋഷഭ് പന്ത്; ആശംസകൾ നേർന്ന് താരങ്ങൾ
ആറുമുതല്‍ ഒന്‍പത് മാസം വരെയാണ് പന്തിന് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 24, 2023 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആരോഗ്യവാനായി തിരിച്ചു വരൂ; അപകടത്തിനു ശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിൽ ഋഷഭ് പന്ത്