രോഹിത് പ്രതിഭാധനനാണ്; കോഹ്‌ലി അദ്ദേഹത്തെ പിന്നിലാക്കിയത് കഠിനാധ്വാനത്തിലൂടെ: ഹര്‍ഭജന്‍
Last Updated:
മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ഉപനായകന്‍ രോഹിത് ശര്‍മയെയും താരതമ്യം ചെയ്ത് മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങ്ങ് രംഗത്ത്. വിന്‍ഡീസിനെതിരെ ഇരുവരും സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് ഹര്‍ജജന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ വിലയിരുത്തിയത്. ഇന്ത്യന്‍ ടീമില്‍ ഇരുവരും എത്തിയപ്പോഴുള്ള പ്രകടനങ്ങളും ഇപ്പോഴത്തെ പ്രകടനങ്ങളുമാണ് താരം താരതമ്യം ചെയ്യുന്നത്.
രോഹിത് വേറെ തലത്തിലുള്ള കളിക്കാരനാണെന്നാണ് രോഹിത് പറയുന്നത്. 'രോഹിതും കോഹ്‌ലിയും കളിക്കുമ്പോള്‍ മികച്ചയാള്‍ ആരാണെന്ന് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. ലോകത്തിലെ ഒന്നാം നമ്പറും രണ്ടാം മ്പറുമാണവര്‍. അതിനെ സാധൂകരിക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നതും. അവരിരുവരും ഒന്നാം നമ്പര്‍ തന്നെയാണ്. ആ കൂട്ടുകെട്ട് ഒന്നാം നമ്പറാണ്. അവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ആധിപത്യം ഉറപ്പിക്കും.' ഹര്‍ഭജന്‍ പറയുന്നു.
അടുത്ത ലോകകപ്പിലും എബി ഡി കളിക്കുമോ?; താരത്തിന് വിടവാങ്ങല്‍ മത്സരം ഒരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍
ഓരോ ദിവസം കഴിയുന്തോറും കോഹ്‌ലിക്കു മികവേറി വരികയാണെന്നും ഹര്‍ഭജന്‍ പറയുന്നു. 'കോഹ്‌ലിയെ എങ്ങനെ പുറത്താക്കുമെന്ന് അറിയാതെ എതിര്‍ ടീമിലെ ബോളര്‍മാര്‍ വിഷമിക്കുകയാണ്. കോഹ്‌ലി കളി നിര്‍ത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഏറെ ദുഷ്‌കരമായിരിക്കും' ഭാജി അഭിപ്രായപ്പെട്ടു.
advertisement
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയോടു കിടപിടിക്കുന്ന ഒരു താരമുണ്ടെങ്കില്‍ അതു രോഹിത് ശര്‍മയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'ക്രിക്കറ്റ് കളത്തില്‍ കോഹ്‌ലിയുടെ പേരില്‍ റെക്കോര്‍ഡുകള്‍ ഏറി വരികയാണ്. അതിനടുത്തെങ്കിലും ആരെങ്കിലുമുണ്ടെങ്കില്‍ അതു രോഹിത് ശര്‍മയാണെന്ന് ഞാന്‍ പറയും. കോഹ്ലിയോളം നല്ല കളിക്കാരനല്ല രോഹിത് എന്നു പറഞ്ഞാല്‍ അതു നീതികേടാകും. അവര്‍ രണ്ടുപേരും ഒന്നാം നമ്പര്‍ കളിക്കാരാണ്' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
പ്രതിഭയുടെ കാര്യത്തില്‍ രോഹിത് കോഹ്‌ലിയേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും കഠിനാധ്വാനത്തിലൂടെയാണ് കോഹ്‌ലി മുന്നേറുന്നതെന്നും താരം പറയുന്നു. കുറച്ചുകൂടി കഠിനാധ്വാനം ചെയ്താല്‍ കോഹ്‌ലിക്കു മുന്നിലെത്താനുള്ള പ്രതിഭ രോഹിതിനുണ്ട്. എങ്കിലും ലോക ക്രിക്കറ്റിലെ മുന്‍നിരക്കാരായ രണ്ടു താരങ്ങള്‍ ഇന്ത്യക്കാരാണെന്നതില്‍ അഭിമാനമുണ്ട്. അവര്‍ കളം അടക്കിഭരിക്കുന്നതില്‍ ആവേശവും ഹര്‍ഭജന്‍ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് പ്രതിഭാധനനാണ്; കോഹ്‌ലി അദ്ദേഹത്തെ പിന്നിലാക്കിയത് കഠിനാധ്വാനത്തിലൂടെ: ഹര്‍ഭജന്‍