അടുത്ത ലോകകപ്പിലും എബി ഡി കളിക്കുമോ?; താരത്തിന് വിടവാങ്ങല്‍ മത്സരം ഒരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍
Last Updated:
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍നായകന്‍ എബി ഡി വില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. ഏവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നു ഡി വില്ല്യേഴ്‌സ് നടത്തിയത്. അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നെന്നും ടി 20 ലീഗുകളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നുമായിരുന്നു ഡി വില്ല്യേഴ്‌സിന്റെ പ്രഖ്യാപനം.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ താരത്തെ വീണ്ടും കാണാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് നിലവില്‍ പുറത്ത് വരുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ താരത്തിന് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതിനായി വിടവാങ്ങല്‍ മത്സരത്തിന് അവസരമൊരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറാവുകയാണെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പില്‍ താരം കളിക്കാനുള്ള സാധ്യത വളരെയധികമാണ്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മധ്യനിരയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ഡി വില്ല്യേഴ്‌സ് മടങ്ങിയെത്തിയാല്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കളിനിരീക്ഷകര്‍ പറയുന്നത്. സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ ടീമിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പ്രകടമായതാണ്.
advertisement
ജനുവരിയില്‍ ടീമിലേക്കുള്ള ക്ഷണം സ്വീകരിച്ച് ഡി വില്ല്യേഴ്‌സ് മടങ്ങിയെത്തുകയാമെങ്കില്‍ താരം ലോകപില്‍ കളിക്കാനുള്ള സാധ്യത വളരെയധികമാണ്. അങ്ങിനെയാണെങ്കില്‍ ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ആദ്യ സ്ഥാനത്താവും പോര്‍ട്ടീസിന്റെ സ്ഥാനം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അടുത്ത ലോകകപ്പിലും എബി ഡി കളിക്കുമോ?; താരത്തിന് വിടവാങ്ങല്‍ മത്സരം ഒരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍