'നിയമലംഘനം'; ബിഗ് ബോസിലെ പ്രതിഫല തുക വെളിപ്പെടുത്തി ശ്രീശാന്ത്
Last Updated:
മുംബൈ: ഇന്ത്യയിലെ ജനപ്രീയ റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് കളേഴ്‌സ് ടിവിയിലെ ബിഗ് ബോസ് 12. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോയിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്താണ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങള്‍ ഷോയില്‍ വെളിപ്പെടുത്തി താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മത്സരത്തിന്റെ നിയമം ലംഘിച്ചും താരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
റിയാലിറ്റി ഷോയില്‍ സഹ മത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ ശ്രീശാന്ത് ഷോയില്‍ പങ്കെടുക്കുന്നതിന് തനിക്ക് കിട്ടുന്ന പ്രതിഫല തുകയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ താരം മനപൂര്‍വ്വം നിയമങ്ങള്‍ ലംഘിക്കുന്നതയി വിമര്‍ശനങ്ങള്‍ ഉയരവേയാണ് പ്രതിഫല തുകയും വെളിപ്പെടുത്തിയിരിക്കുന്നത്.
ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് തിനിക്ക് 2.5 കോടി രൂപ ലഭിക്കുന്നുണ്ടെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ഷോയുടെ പ്രമോ വീഡിയോയില്‍ താരം പ്രതിഫല തുക വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. ശ്രീശാന്ത് നിയമങ്ങള്‍ ലംഘിക്കുന്നതായി അവതാരകന്‍ സല്‍മാന്‍ ഖാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
advertisement
#SurbhiRana nahi chhod rahi ek bhi mauka @sreesanth36 ko Kaal Kothri mein pareshaan karne ka! Kya hoga isja anjaam? Dekhiye #WeekendKaVaar with @BeingSalmanKhan to find out. #BB12 #BiggBoss12 @iamappyfizz @oppomobileindia @TheGarnierMan @letsdroom pic.twitter.com/dgGZGhW5Yo
— COLORS (@ColorsTV) October 20, 2018
advertisement
2013 ഐപിഎല്‍ സീസണിനിടെ ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ താരത്തിന് ക്രിക്കറ്റ് മത്സരങ്ങളില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസന്വേഷണത്തില്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞെങ്കിലും വിലക്ക് നീക്കാന്‍ ക്രിക്കറ്റ് സമിതി തയ്യാറായില്ല. പിന്നീട് ചില ബോളിവുഡ് ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 1:11 PM IST