സച്ചിന്റെ റെക്കോര്‍ഡ് തിരുത്താനൊരുങ്ങി രോഹിത്; ഹിറ്റ്മാനെ കാത്തിരിക്കുന്നത് ഈ നേട്ടം
Last Updated:
വിശാഖപട്ടണം: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഏകദിന പരമ്പരക്ക് തുടക്കം കുറിച്ചത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ നിരവധി റെക്കോര്‍ഡുകളായിരുന്നു ഇരു താരങ്ങളും സ്വന്തമാക്കിയത്.
അടുത്ത മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലാണ് രോഹിത് ഇപ്പോള്‍.
കഴിഞ്ഞ മത്സരത്തില്‍ എട്ട് സിക്‌സറുകളായിരുന്നു രോഹിത് പറത്തിയത്. അതിനിടയില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡും രോഹിത് മറികടന്നു. 194 സിക്‌സറുകളാണ് രോഹിതിന് നിലവിലുള്ളത്. 190 സിക്‌സറുകളായിരുന്നു ഗാംഗുലിയുടെ സമ്പാദ്യം.
advertisement
195 സിക്‌സറുകള്‍ പറത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലാണ് നിലവില്‍ രോഹിത്. അടുത്ത മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ നേടാനായാല്‍ താരം സച്ചിനെ മറികടക്കും. ഏകദിന കരിയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ എട്ടാമതാണ് ശര്‍മ. പട്ടികയില്‍ നാലാമതുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണ് സിക്‌സറുകളുടെ എണ്ണത്തില്‍ ഒന്നാമതുള്ള ഇന്ത്യക്കാരന്‍. 217 സിക്‌സുകളാണ് ധോണിയുടെ സമ്പാദ്യം.
advertisement
351 സിക്‌സറുകള്‍ നേടിയ പാകിസ്താന്‍ മുന്‍ നായകന്‍ ഷഹീദ് അഫ്രിദിയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ 275 സിക്‌സകളുമായി രണ്ടാമതും, ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യ 270 സിക്‌സുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സച്ചിന്റെ റെക്കോര്‍ഡ് തിരുത്താനൊരുങ്ങി രോഹിത്; ഹിറ്റ്മാനെ കാത്തിരിക്കുന്നത് ഈ നേട്ടം