അത് ശരിയാണ് നിങ്ങള്‍ക്ക് കരയാന്‍ കഴിയില്ല; ക്ലബ്ബ് വിട്ടവരെ ഓര്‍ത്ത് കരയില്ലെന്ന് പറഞ്ഞ ഇസ്‌കോക്ക് മറുപടിയുമായി റോണോ
Last Updated:
മിലാന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റെണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് മുതല്‍ ക്ലബ്ബ് അംഗങ്ങളെല്ലാം താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള പരമാര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. താരത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഇല്ലെന്നും താരങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ റോണോയുടെ അഭാവം മറികടക്കാന്‍ പ്രയാസപ്പെടുമെന്ന നിരീക്ഷണങ്ങളുമായി ഫുട്‌ബോള്‍ ലോകവും രംഗത്തെത്തി. എന്നാല്‍ ക്ലബ്ബ് വിട്ട് പോയവരെ ഓര്‍ത്ത് കരയാന്‍ കഴിയില്ലെന്നായിരുന്നു മാഡ്രിഡ് താരം ഇസ്‌കോയുടെ പരാമര്‍ശം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം റയല്‍ മാഡ്രിഡിനെ വലക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവേയായിരുന്നു റയല്‍ മാഡ്രിഡില്‍ തുടരാന്‍ താല്‍പ്പര്യമില്ലാതെ പോയ താരത്തെ ഓര്‍ത്ത് കരയാന്‍ തന്നെ കിട്ടില്ലെന്ന് ഇസ്‌കോ പറഞ്ഞത്. തന്റെ മുന്‍ സഹതാരത്തിന്റെ പരമാര്‍ത്തിനു മറുപടിയുമായെത്തിയ റോണോ ഇസ്‌കോയുടെ പരാമര്‍ശം ശരിവയ്ക്കുകയും ചെയ്തു.
'ആ പറഞ്ഞതില്‍ എനിക്ക് സംതൃപ്തിയേ ഉള്ളു. നിങ്ങള്‍ക്ക് കരയാന്‍ കഴിയില്ല, അത് ശരിയാണ് റോണോ പറഞ്ഞു. റൊണാള്‍ഡോ ക്ലബ് വിട്ട ശേഷം ഗോളടിക്കാന്‍ കഴിയാതെ ഉവലുകയാണ് റയല്‍ മാഡ്രിഡ്. എന്നാല്‍ ടീമിന്റെ നിലവിലെ അവസ്ഥ മാറുമെന്നും ഇസ്‌കോ പറഞ്ഞിരുന്നു.
advertisement
ഇന്ന് യുവന്റ്‌സിനും റയല്‍ മാഡ്രിഡിനും ചാമ്പ്യന്‍സ് ലീഗില്‍ മത്സരങ്ങളുണ്ട്. യുവന്റ്‌സ് റോണോയുടെ ആദ്യ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റുമുട്ടുമ്പോള്‍ റയല്‍ മാഡ്രിഡ് വിക്ടോറിയ പ്ലെസെനോടാണ് മത്സരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അത് ശരിയാണ് നിങ്ങള്‍ക്ക് കരയാന്‍ കഴിയില്ല; ക്ലബ്ബ് വിട്ടവരെ ഓര്‍ത്ത് കരയില്ലെന്ന് പറഞ്ഞ ഇസ്‌കോക്ക് മറുപടിയുമായി റോണോ