RR vs GT : അവസാന പന്തില്‍ ഗുജറാത്തിന് നാടകീയ ജയം; സഞ്ജുവിനും കൂട്ടര്‍ക്കും സീസണിലെ ആദ്യ തോല്‍വി
- Published by:Sarika KP
- news18-malayalam
Last Updated:
രാജസ്ഥാന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.
ജയ്പൂർ: ഐപിഎൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി സഞ്ജു സാംസണിന്റെ ടീം രാജസ്ഥാന്‍ റോയല്‍സ്. ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 196-3, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 199-7. അവസാന നാലോവറില്‍ രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് ഗുജറാത്തിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.
12 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കേ കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സും ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സും അടിച്ചെടുത്ത രാഹുല്‍ തെവാട്ടിയ - റാഷിദ് ഖാന്‍ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത തെവാട്ടിയ അവസാന ഓവറില്‍ റണ്ണൗട്ടായെങ്കിലും 11 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത റാഷിദ് അവസാന പന്തില്‍ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
advertisement
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
April 11, 2024 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
RR vs GT : അവസാന പന്തില്‍ ഗുജറാത്തിന് നാടകീയ ജയം; സഞ്ജുവിനും കൂട്ടര്‍ക്കും സീസണിലെ ആദ്യ തോല്‍വി