തുടർച്ചയായ രണ്ട് സെ‍ഞ്ച്വറികൾക്ക് ശേഷം ഒരു പൂജ്യം; രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്ക്

Last Updated:

ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്

തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് ശേഷം പൂജ്യത്തിന് പുറത്തായി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻ്റി 20യിലാണ് സഞ്ജു പൂജ്യത്തിന് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ സ‍ഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. മത്സരം 12 ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ്.
സഞ്ജുവിന്റെ സഹ ഓപണർ അഭിഷേക് ശർമ ഇത്തവണയും മികച്ച പ്രകടനമല്ല കാഴ്ച്ചവെച്ചത്. അഞ്ച് പന്തിൽ നാല് റൺസുമായി മടങ്ങി. ജെറാഡ് കോട്‌സെക്ക് വിക്കറ്റ് കൊടുത്തുകൊണ്ടാണ് ഇന്ന് താരം പുറത്തായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് നാല് റൺസ് മാത്രമാണ് നേടാനായത്. മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന തിലക് വർമ 20 റൺസെടുത്തും അക്സർ പട്ടേൽ 27 റൺസെടുത്തും കളിക്കളത്തിൽ നിന്നും പുറത്തുപോയി.
ക്രീസിൽ നിലവിലുള്ളത് റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ്. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യക്ക് ആശ്വാസകരമായ സ്കോറിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാൻ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
തുടർച്ചയായ രണ്ട് സെ‍ഞ്ച്വറികൾക്ക് ശേഷം ഒരു പൂജ്യം; രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്ക്
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement