നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • US Open 2020| സെമിയിൽ മുട്ടുമടക്കി സെറീന; ഏഴ് വർഷത്തിന് ശേഷം ഗ്രാന്റ് സ്ലാം ഫൈനലിൽ വിക്ടോറിയ അസരെങ്കെ

  US Open 2020| സെമിയിൽ മുട്ടുമടക്കി സെറീന; ഏഴ് വർഷത്തിന് ശേഷം ഗ്രാന്റ് സ്ലാം ഫൈനലിൽ വിക്ടോറിയ അസരെങ്കെ

  ഏഴ് വർഷത്തിന് ശേഷമാണ് വിക്ടോറിയ അസരെങ്കെ ഗ്രാന്റ് സ്ലാം സെമി ഫൈനലിൽ എത്തുന്നത്.

  image: instagram

  image: instagram

  • Share this:
   24 ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീന വില്യംസിന് സെമിയിൽ അടിപതറി. പ്രതീക്ഷിച്ചതു പോലെ തീപാറുന്ന പോരാട്ടമാണ് യുഎസ് ഓപ്പൺ വനിതകളുടെ സെമി ഫൈനലിൽ നടന്നത്. സ്കോർ-1-6,6-3,6-3.

   രണ്ട് അമ്മമാർ പോരടിച്ചപ്പോൾ വിട്ടു കൊടുക്കാൻ ആരും ഒരുക്കമായിരുന്നില്ല. വിജയത്തിൽ കുറഞ്ഞതൊന്നും  വിക്ടോറിയ അസരെങ്കെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ ഓരോ ചുവടുകളും. സീഡ് ചെയ്യപ്പെടാത്ത താരമായാണ് അസരെങ്കെ ടൂർണമെന്റിൽ എത്തിയത്.
   View this post on Instagram

   Giving us all of the feels.


   A post shared by US Open (@usopen) on

   2012, 2013 വർഷങ്ങളിൽ നടന്ന യുഎസ് ഓപ്പണിൽ സെറീനയ്ക്ക് നേരെ ഏറ്റമുട്ടിയപ്പോൾ തോൽവിയേറ്റു വാങ്ങിയ അസരെങ്കെ ഇത്തവണ സെറീനയുടെ റെക്കോർഡ് സ്വപ്നം തന്നെ തകർത്ത് പകരം വീട്ടി.
   View this post on Instagram

   Another valiant run by six-time #USOpen singles champion @serenawilliams. Always a pleasure, Serena.


   A post shared by US Open (@usopen) on

   ആദ്യ സെറ്റ് 1-6 ന് നിഷ്പ്രയാസം നേടിയ സെറീനയ്ക്ക് രണ്ടാം സെറ്റിൽ പക്ഷേ, അസരെങ്കെ പിടികൊടുത്തില്ല. 6-3 സെറ്റ് അസരെങ്കെ സ്വന്തമാക്കി. മൂന്നാം സെറ്റിലും ഇതു തന്നെ ആവർത്തിച്ചു.

   ഏഴ് വർഷത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയ അസരെങ്കെ ഗ്രാന്റ് സ്ലാം സെമി ഫൈനലിൽ എത്തുന്നത്. ഫൈനലിലും വിജയത്തിൽ കുറഞ്ഞതൊന്നും ഈ മുപ്പത്തിയൊന്നു കാരി പ്രതീക്ഷിക്കുന്നില്ല.
   View this post on Instagram

   2013 ➡️ 2020


   A post shared by US Open (@usopen) on

   മത്സരത്തിലെ ഓരോ ഘട്ടത്തിലും മുന്നിട്ടു നിന്നത് സെറീന തന്നെയാണ്. രണ്ട് എയ്സുകൾ അസരെങ്കെ പായിച്ചപ്പോൾ ആറ് എയ്സുകളാണ് സെറീനയുടെ റാക്കറ്റിൽ നിന്നും പിറന്നത്. അസരെങ്കെ അഞ്ച് ഡബിൾഫോൾട്ടുകൾ വരുത്തിയപ്പോൾ മൂന്നെണ്ണത്തിൽ ചുരുക്കാൻ സെറീനയ്ക്ക് സാധിച്ചു.
   View this post on Instagram

   A moment seven years in the making. 😊


   A post shared by US Open (@usopen) on

   എങ്കിലും അസരെങ്കെയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ 24ാം ഗ്രാന്റ് സ്ലാം കിരീട നേട്ടമെന്ന റെക്കോർഡ് സ്വപ്നം സെറീനയ്ക്ക് അടിയറവ് വെക്കേണ്ടി വന്നു.

   ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ജപ്പാന‍് താരം നവോമി ഒസാകയാണ് അസരെങ്കെയുടെ എതിരാളി. ഫ്ലഷിങ് മെഡോസ് സ്റ്റേഡിയത്തിലാണ് മത്സരം.
   View this post on Instagram

   Moms making moves at the #USOpen


   A post shared by US Open (@usopen) on

   യുഎസ് ഓപ്പണിൽ തുടർച്ചയായി രണ്ടാം വർഷവും സിംഗിൾസ്, ഡബിൾസ് ഫൈനലിൽ അമ്മമാർ എത്തുന്നു എന്നതും ചരിത്രമാണ്. വനിതകളുടെ ഡബിൾസിൽ വേര സ്വനരേവയാണ് ഫൈനലിൽ എത്തിയത്.
   Published by:Naseeba TC
   First published:
   )}