ആശാന്റെ നെഞ്ചത്തല്ല, 'മുഖത്തടിച്ച്' ഖലീല്‍; മത്സരത്തിനിടെ രോഹിത്തിന്റെ 'മുഖത്തിടിച്ച്' യുവതാരം
Last Updated:
ലഖ്‌നൗ: ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി ട്വന്റി മത്സരം നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ നാലാം ടി ട്വന്റി സെഞ്ച്വറി പിറന്ന മത്സരത്തില്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ പ്രത്യേകത.
വിന്‍ഡീസ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ബൗളിങ്ങ് കൊണ്ടും ഫീല്‍ഡിങ്ങ് കൊണ്ടും ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് അടുത്ത കാലത്തായി ലഭിച്ച മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ഖലീല്‍ അഹമ്മദും ശ്രദ്ധേയമായ പ്രകടനമായിരുന്നു മത്സരത്തില്‍ കാഴ്ചവെച്ചത്.
എന്നല്‍ ഖലീല്‍ അഹമ്മദിന് മത്സരത്തിനിടെ പറ്റിയ ഒരബദ്ധമാണ് ക്രിക്കറ്റ് ലോകത്ത് ഇന്ന് ചര്‍ച്ചയാകുന്നത്. വിന്‍ഡീസ് താരത്തിനെ ക്രൂണാല്‍ പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുന്നതിനിടെയായിരുന്നു ഗ്രൗണ്ടില്‍ അപകടകരമായ രംഗം ഉടലെടുത്തത്. ക്രൂണാലിന്റെ പുറത്തേക്ക് ഖലീല്‍ അഹമ്മദ് ചാടിക്കയറുന്നതിനിടെ കൈ രോഹിത്തിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
advertisement
മുഖത്ത് അടികൊണ്ട രോഹിത് വേദനയോടെ പുറകോട്ട് പോയപ്പോള്‍ സംഭവം മനസിലായ ഖലീല്‍ നായകനോട് സോറി പറയുകയും ചെയ്തു. രോഹിത്തിന്റെ പ്രതികരണവും ഖലീലിന്റെ നില്‍പ്പും കണ്ട ഭൂവനേശ്വര്‍ കുമാര്‍ രണ്ടുപേരെയും നേക്കി നില്‍ക്കുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളില്‍ കാണാം.
For those who all missed it!! 😂 #IndvWi pic.twitter.com/OU2Sg2aKwa
— Monica (@monicas004) November 6, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2018 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആശാന്റെ നെഞ്ചത്തല്ല, 'മുഖത്തടിച്ച്' ഖലീല്‍; മത്സരത്തിനിടെ രോഹിത്തിന്റെ 'മുഖത്തിടിച്ച്' യുവതാരം


