England vs Sri Lanka| ബൗളർമാർ തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് ജയം
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ നാല് മത്സരങ്ങളിൽ ശ്രീലങ്കൻ ബൗളിംഗ് നിര അമ്പേ പരാജയമായിരുന്നു
ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ പുറത്താക്കാനായത് മികച്ച പ്രകടനം പുറത്തെടുത്ത ശ്രീലങ്കൻ ബൗളർമാരുടെ മികവിലാണ്. ടൂർണമെന്റിൽ ആദ്യമായാണ് ശ്രീലങ്കൻ ബൗളർമാർ ഫോമിലേക്ക് ഉയർന്നത്. ശ്രീലങ്കയ്ക്കായി ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ നാല് മത്സരങ്ങളിൽ ശ്രീലങ്കൻ ബൗളിംഗ് നിര അമ്പേ പരാജയമായിരുന്നു. ദക്ഷിണാഫ്രിക്കെതിരെ 428 റൺസും, പാകിസ്താനെതിരെ 345 റൺസ് എന്നിങ്ങനെ ബൗളർമാർ കണക്കിന് അടിവാങ്ങി. 12 വിക്കറ്റ് വീഴ്ത്തിയ ദിൽഷൻ മധുശങ്ക ഒഴികെ മറ്റാർക്കും താളം കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെ ആ പഴയ ബൗളിംഗ് വീര്യം പ്രകടമായി. ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ ഏഞ്ചലോ മാത്യൂസും ലാഹിരു കുമാരയും ചേർന്ന് ഇംഗ്ലീഷ് ബാറ്റർമാരെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു.
പരുക്കേറ്റ ടീമിന് പുറത്തായ മതീഷാ പതിരാനക്ക് പകരക്കാരനായാണ് ഏഞ്ചലോ മാത്യൂസ് ലോകകപ്പിലേക്ക് എത്തുന്നത്. ഇവർക്ക് ഒപ്പം കസൂൻ രജിതയും മഹീഷ് തീക്ഷണ എന്നിവരും ഫോമിലേക്ക് ഉയർന്നപ്പോൾ വിക്കറ്റുകൾ കടപുഴകി.
advertisement
Lahiru Kumara returns to the Sri Lanka setup with a bang 👊
He wins the @aramco #POTM for his match-winning bowling performance.#CWC23 | #ENGvSL pic.twitter.com/Pnme2dHGhS
— ICC (@ICC) October 26, 2023
ലോകകപ്പിൽ ആദ്യ ഓവറിൽ തന്നെ ഡേവിഡ് മലനെ വീഴ്ത്തിയാണ് മാത്യൂസ് തിരിച്ചുവരവ് ആഘോഷമാക്കിയത്. ജോ റൂട്ടിനെ പുറത്താക്കിയ റൺഔട്ടിനും മാത്യൂസാണ് വഴിഒരുക്കിയത്.
advertisement
5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി, ലോകകപ്പിൽ ആദ്യ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നവർക്കുള്ള മറുപടിയും താരം നൽകി.
ലാഹിരു കുമാര മൂന്നും കസുൻ രജിത രണ്ടും വിക്കറ്റ് വീഴ്ത്തി. ഇതോടെ നിലവിലെ ചാംപ്യൻമാരെ ചെറിയ സ്കോറിൽ ഒതുക്കാൻ ശ്രീലങ്കയ്ക്കായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 26, 2023 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
England vs Sri Lanka| ബൗളർമാർ തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് ജയം