Spanish Laliga Reloaded | പരിക്കുമാറി മെസിയിറങ്ങിയേക്കും; കാണികളില്ലെങ്കിലും ആരവം മുഴക്കി സ്പാനിഷ് ലീഗ് പുനഃരാരംഭിക്കുന്നു

Last Updated:

നിലവിൽ 27 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണയ്ക്ക് 58 പോയിന്‍റും റയൽ മാഡ്രിഡിന് 56 പോയിന്‍റുമാണുള്ളത്.

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ലോകത്തെ ഏറ്റവും ജനപ്രിയ ഫുട്ബോൾ ലീഗായ സ്പാനിഷ് ലാലിഗ പുനഃരാരംഭിക്കുന്നു. കോവിഡ് സംഹാരതാണ്ഡവമാടിയ സ്പെയിനിൽ അതിനെ അതിജീവിച്ചാണ് വീണ്ടും കളിത്തട്ടുണരുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പർതാരം ലയണൽ മെസി തുടക്കമുതൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് സെവിയ്യ - റയൽ ബെറ്റിസ് മത്സരത്തോടെയാണ് തുടക്കം. വാരാന്ത്യങ്ങളിൽ മാത്രം കളിയെന്ന പതിവ് മാറ്റി എല്ലാ ദിവസങ്ങളിലും മത്സരങ്ങളുണ്ടാകും. കാണികളെ പ്രവേശിപ്പില്ലെങ്കിലും വെർച്വലായി കാണികളെയും ആരവങ്ങളും സൃഷ്ടിച്ചായിരിക്കും മത്സരങ്ങൾ തത്സമയസംപ്രേക്ഷണം നടത്തുക.
നേരത്തെ ജർമ്മനിയിലും ലീഗ് മത്സരങ്ങൾ തുടങ്ങിയിരുന്നു. കർശന മുന്നൊരുക്കങ്ങളോടെയാണ് മത്സരങ്ങൾ നടത്തുന്നത്. കോവിഡ് പരിശോധന, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയാണ് മത്സരങ്ങൾ. കിരീടപോരാട്ടത്തിൽ മുൻനിരയിലുള്ള ബാഴ്സലോണ 13ന് രാത്രിയും റയൽ മാഡ്രിഡ് 14 രാത്രിയും കിരീടപോരാട്ടത്തിനായി കളിത്തട്ടിലിറങ്ങും.
advertisement
നിലവിൽ 27 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണയ്ക്ക് 58 പോയിന്‍റും റയൽ മാഡ്രിഡിന് 56 പോയിന്‍റുമാണുള്ളത്. മൂന്നാമതുള്ള സെവിയ്യയ്ക്ക് 47 പോയിന്‍റാണുള്ളത്. ലീഗിൽ 11 മത്സരം ബാക്കിനിൽക്കെ ഓരോ കളിയും ബാഴ്സയ്ക്കും റയലിനും നിർണായകമാണ്.
മെസിക്കൊപ്പം പരിക്കുമാറി സുവാരസ് തിരിച്ചെത്തുന്നത് ബാഴ്സലോണയ്ക്ക് കരുത്ത് പകരും. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും ശനിയാഴ്ച മയ്യോർക്കയ്ക്കെതിരായ മത്സരത്തിൽ മെസി കളിക്കുമെന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
TRENDING:COVID 19 | സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ [NEWS]2300 കിലോ വജ്രവും മുത്തുകളും; നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1350 കോടിയുടെ അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ [NEWS]Athirappilly: കെഎസ്ഇബിക്ക് നൽകിയത് അനുമതി പുതുക്കാനുള്ള എൻഒസി; ചർച്ചകൾ ദുരുദ്ദേശത്തോടെയെന്ന് മന്ത്രി എം എം മണി [NEWS]
ശരീരഭാരം കുറച്ച് തിരിച്ചെത്തുന്ന എഡൻ ഹസാർഡ് ആയിരിക്കും റയലിന്‍റെ തുറുപ്പുചീട്ട്. ബെൻസെമയ്ക്കൊപ്പം ഹസാർഡ് കൂടി ചേരുമ്പോൾ റയലിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
advertisement
ജർമ്മനിയുടെ മാതൃക പിന്തുടർന്നാണ് ആവേശം പകരാൻ വെർച്വൽ കാണികളെ ഒരുക്കി സ്പാനിഷ് ലീഗും സംപ്രേക്ഷണം ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Spanish Laliga Reloaded | പരിക്കുമാറി മെസിയിറങ്ങിയേക്കും; കാണികളില്ലെങ്കിലും ആരവം മുഴക്കി സ്പാനിഷ് ലീഗ് പുനഃരാരംഭിക്കുന്നു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement