advertisement

Sri Lanka vs West Indies ശ്രീലങ്ക- വെസ്റ്റ് ഇൻഡീസ്: 476 റൺസിന് ഓൾ ഔട്ടായി ശ്രീലങ്ക; അരങ്ങേറ്റ ശതകവുമായി പതും നിസങ്ക

Last Updated:

ശ്രീലങ്കയുടെ പതും നിസ്സങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും നടത്തിയ മാസ്മരിക ബാറ്റിങ്ങ് പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 476 റണ്‍സാണ് നേടിയത്.

ആന്റിഗ്വ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ഓപ്പണറായ ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍ ആണ്. 8 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 15 റണ്‍സ് നേടി ക്രുമാ ബോണ്ണറുമാണ് ക്രീസിലുള്ളത്. ശ്രീലങ്കയുടെ പതും നിസ്സങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും നടത്തിയ മാസ്മരിക ബാറ്റിങ്ങ് പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 476 റണ്‍സാണ് നേടിയത്.
രണ്ടാം ഇന്നിങ്ങ്സിലൂടെ 374 റൺസിന്റെ ലീഡാണ് ശ്രീലങ്ക നേടിയത്. രണ്ടാം ഇന്നിങ്ങ്സിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി കെമര്‍ റോച്ചും റഖീം കോണ്‍വാലും മൂന്ന് വീതം വിക്കറ്റ് നേടി. കൈല്‍ മയേഴ്സ് 2 വിക്കറ്റും നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തിൽ ശതകം നേടുന്ന നാലാമത്തെ താരമായി പതും നിസ്സങ്ക. ഇന്ന് ആന്റിഗ്വയില്‍ നാലാം ദിവസം ആണ് ഈ നേട്ടം താരം കൈവരിച്ചത്. 240 പന്തുകള്‍ നേരിട്ടാണ് നിസ്സങ്ക തന്റെ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. നിസങ്കയ്ക്ക് മികച്ച പിന്തുണ നൽകി ക്രീസിൽ ഒപ്പമുണ്ടായിരുന്ന ഡിക്വല്ലേയ്ക്ക് വെറും 4 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി.
advertisement
ഡിക്വെല്ലേക്കും നിസങ്കയ്ക്കും പുറമെ ഫെർണാണ്ടോയും തിരിമന്നെയും ശ്രീലങ്കൻ സ്കോർ ബോർഡിലേക്ക് വലിയ സംഭാവനകൾ നൽകി. 9 റൺസ് അകലെയാണ് ഫെർണാണ്ടോയ്ക്ക് സെഞ്ച്വറി നഷ്ടമായത്. തിരിമന്നെ 76 റൺസും നേടി.
വെസ്റ്റ് ഇൻഡീസിന് മത്സരം ജയിക്കാൻ അവസാന ദിവസം ബാക്കി നിൽക്കെ 94 ഓവറുകളിൽ നിന്ന് 341 റൺസ് നേടണം. ശ്രീലങ്കയുടെ ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടി20 പരമ്പര വെസ്റ്റ് ഇൻഡീസ് 2-1 ന് സ്വന്തമാക്കിയിരുന്നു. അതിനുശേഷം നടന്ന 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും വെസ്റ്റ് ഇൻഡീസ് തൂത്തു വാരിയിരുന്നു. ഈ മാസം 29 നാണ് അടുത്ത ടെസ്റ്റ്‌ മത്സരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sri Lanka vs West Indies ശ്രീലങ്ക- വെസ്റ്റ് ഇൻഡീസ്: 476 റൺസിന് ഓൾ ഔട്ടായി ശ്രീലങ്ക; അരങ്ങേറ്റ ശതകവുമായി പതും നിസങ്ക
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement