'ആളിക്കത്താന്‍ പോന്ന തീപ്പൊരി അവനിലുണ്ട്'; നായകസ്ഥാനത്തേക്ക് മറ്റാരെയും ചിന്തിക്കേണ്ടതില്ലെന്ന് സുനില്‍ ഗവാസ്‌കര്‍

Last Updated:

കോഹ്ലിക്ക് ശേഷം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരാണ് പ്രധാനമായും ഈ സ്ഥാനത്തിലേക്ക് പരിഗണിക്കപ്പെടുന്നത്

വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ സീനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലുള്ളടത്തോളം കാലം ബി സി സി ഐക്ക് മറ്റൊരു താരത്തിനെ നായകസ്ഥാനത്തേക്ക് ചിന്തിക്കേണ്ട ആവശ്യം വരില്ല. എന്നാല്‍ അവര്‍ക്ക് ശേഷം ആരെന്നും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. കാരണമെന്തെന്നാല്‍ ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റെന്നാല്‍ വെറുമൊരു കായികവിനോദം മാത്രമല്ല അതിലുപരി മറ്റെന്താല്ലാമോ ആണ്. രാജ്യം കോവിഡ് പ്രതിസന്ധിയില്‍ വീണുകിടന്നപ്പോള്‍ ഐ പി എല്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോഴും അതൃപ്തി പ്രകടിപ്പിച്ചവരും ഇന്ത്യയിലുണ്ടായിരുന്നു. ഇതെല്ലാം ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് കാണിക്കുന്നതാണ്.
ഇപ്പോള്‍ ഇന്ത്യയുടെ രണ്ടു ടീമുകള്‍ ഒരേ സമയം രണ്ടു രാജ്യങ്ങളില്‍ പര്യടനത്തിന് പോവാന്‍ തയ്യാറെടുക്കുകയാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള 24 അംഗ കളിക്കാരുടെ സംഘം ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമ്പോള്‍ രണ്ടാം നിര ടീമിന് ജൂലൈയില്‍ ശ്രീലങ്കയിലാണ് പര്യടനം. ഈ സാഹചര്യത്തിലാണ് മറ്റൊരു കോഹ്ലിയുടെ അഭാവത്തില്‍ ആരെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. കോഹ്ലിക്ക് ശേഷം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരാണ് പ്രധാനമായും ഈ സ്ഥാനത്തിലേക്ക് പരിഗണിക്കപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ഭാവി നായകന്റെ കാര്യത്തില്‍ സംശയം വേണ്ടെന്നും അത് റിഷഭ് പന്ത് ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.
advertisement
'ഡല്‍ഹി ക്യാപിറ്റല്‍സ് പോലൊരു ടീമിന്റെ നായകനായി റിഷഭ്. അവനെ സ്വാഭാവിക ശൈലിക്ക് കളിക്കാന്‍ അനുവദിച്ചാല്‍ തീയായി മാറുന്ന തീപ്പൊരിയാണവന്‍. തെറ്റുകള്‍ അവനും സംഭവിച്ചിട്ടുണ്ട്. ആര്‍ക്കാണ് തെറ്റ് പറ്റാത്തത്? ഇതിനോടകം അവന്‍ തന്റെ നായക മികവ് എന്തെന്ന് കാട്ടിക്കൊടുത്തിട്ടുണ്ട്. നിലയുറപ്പിക്കുന്ന ബാറ്റ്സ്മാനെ പുറത്താക്കാന്‍ തന്റേതായ തന്ത്രങ്ങള്‍ പയറ്റുന്ന നായകനാണവന്‍. അവന്‍ ഭാവിയിലെ നായകനാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട'- ഗവാസ്‌കര്‍ സ്പോര്‍ട്സ് സ്റ്റാര്‍ കോളത്തില്‍ കുറിച്ചു.
advertisement
ഇത്തവണത്തെ ഐ പി എല്‍ സീസണ്‍ പരിക്ക് മൂലം നഷ്ടപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് പകരം ഡല്‍ഹി ടീം മാനേജ്‌മെന്റ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നായകസ്ഥാനത്തേക്ക് പരിഗണിച്ചത് ഇരുപത്തിമൂന്നുകാരനായ റിഷഭിനെയായിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പ് ആയിരുന്നു ഡല്‍ഹി ടീം. ശ്രേയസിന്റെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുത്ത റിഷഭ് പന്ത് ടീമിനെ പിന്നെയും ഉന്നതിയിലേക്ക് നയിക്കുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ തേടിയെത്തിയ നായകപദവി പക്വതയോടെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ടീം.
advertisement
ഭാവിയില്‍ ഇന്ത്യ ക്യാപ്റ്റനാകാന്‍ പന്തിന് കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പന്ത് ടീമിനെ നയിച്ച രീതിയും ബാറ്റ് ചെയ്ത രീതിയും കണക്കിലെടുക്കുമ്പോള്‍ ഈ പക്വത തുടരുകയും ചെയ്താല്‍, അദ്ദേഹത്തിന് ഇന്ത്യന്‍ ക്യാപ്റ്റനാകാമെന്നാണ് ഓജ പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള 20 അംഗ ടീമിലും ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പരയിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പന്ത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആളിക്കത്താന്‍ പോന്ന തീപ്പൊരി അവനിലുണ്ട്'; നായകസ്ഥാനത്തേക്ക് മറ്റാരെയും ചിന്തിക്കേണ്ടതില്ലെന്ന് സുനില്‍ ഗവാസ്‌കര്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement