ഖത്തർ ലോകകപ്പിൽ ഒരു എതിർകളിക്കാരന് മൊറോക്കോയുടെ വലകുലുക്കാൻ ആറാമത്തെ മത്സരം വരെ കാത്തിരിക്കേണ്ടിവുന്നു. ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസാണ് പുകൾപെറ്റ മൊറോക്കൻ പ്രതിരോധം ഭേദിച്ചത്. അഞ്ചാം മിനിട്ടിലായിരുന്നു മൊറോക്കോയുടെ ക്യാംപിനെ ഞെട്ടിച്ച ഗോൾ പിറന്നത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ.
സെമിഫൈനലിൽ എത്തുന്നതുവെര ഒരേയൊരു ഗോൾ മാത്രമാണ് മൊറോക്കോ വഴങ്ങിയത്. അതും കാനഡയ്ക്കെതിരെ ഒരു സെൽഫ് ഗോൾ. നയിഫ് അഗ്വേർഡാണ് സ്വന്തം വലയിൽ പന്തെത്തിച്ച മൊറോക്കൻ താരം. അതിനിടെ കരുത്തരായ ക്രൊയേഷ്യ, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നിവർക്കൊന്നും ഷൂട്ടൌട്ടിലല്ലാതെ മൊറോക്കോയുടെ വല കുലുക്കാനായില്ല.
Also Read- മൊറോക്കൻ പ്രതിരോധം പിളർത്തി അഞ്ചാം മിനിട്ടിൽ ഫ്രാൻസ് മുന്നിൽ(1-0)
മത്സരത്തിന്‍റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. പന്തടക്കത്തിൽ ആദ്യ മിനിട്ടുകളിൽ മൊറോക്കോ മുന്നിലെത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയതോടെ ഫ്രാൻസ് പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.