• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഒന്നാമത്; നീരജ് ചോപ്ര ഫൈനലിൽ

Tokyo Olympics| ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഒന്നാമത്; നീരജ് ചോപ്ര ഫൈനലിൽ

ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്ററാണ് താരം എറിഞ്ഞത്. യോഗ്യതാ റൗണ്ടിൽ നീരജ് മത്സരിക്കുന്ന ഗ്രൂപ്പ് എയിൽ താരത്തിന്റേത് തന്നെയാണ് ഏറ്റവും മികച്ച ദൂരം

Neeraj Chopra

Neeraj Chopra

  • Share this:
    ടോക്യോ ഒളിമ്പിക്സിന്റെ പതിമൂന്നാം ദിനത്തിൽ ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി നീരജ് ചോപ്ര. ഇന്ത്യക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ മത്സരിക്കാൻ ഇറങ്ങുന്ന താരം യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പിൽ നിന്നും ഒന്നാമതായാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ജാവലിനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ താരം തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്.

    ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്നായിരുന്നു താരത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം. ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്ററാണ് താരം എറിഞ്ഞത്. യോഗ്യതാ റൗണ്ടിൽ നീരജ് മത്സരിക്കുന്ന ഗ്രൂപ്പ് എയിൽ താരത്തിന്റേത് തന്നെയാണ് ഏറ്റവും മികച്ച ദൂരം. ഇന്ത്യക്ക് വേണ്ടി ഏഷ്യൻ ഗെയിംസിലും ഗോൾഡ്‌കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ താരം കൂടിയാണ് നീരജ് ചോപ്ര. താരത്തിന്റെ അരങ്ങേറ്റ ഒളിമ്പിക്സ് ആണ് ടോക്യോയിലെത്.

    ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് കടന്ന് ഫൈനലില്‍ കടന്ന മറ്റൊരു താരം ഫിന്‍ലാന്‍ഡിന്റെ ലാസ്സി എറ്റലാറ്റലോ ആണ്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി മത്സരം അല്പ സമയത്തിനകം നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ശിവ്പാൽ സിങ് ഇതിൽ ഇറങ്ങുന്നുണ്ട്. ഫൈനല്‍ ഓഗസ്റ്റ് ഏഴിന് നടക്കും.

    അതേസമയം, വനിതകളുടെ ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഇന്നലെ ഫൈനല്‍ റൗണ്ടില്‍ കടക്കാതെ പുറത്തായിരുന്നു.





    Also read- Tokyo Olympics | ടോക്യോയില്‍ നിന്ന് വെങ്കലവുമായി പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി

    ഇന്ത്യയുടെ ഇന്നത്തെ മറ്റു മത്സരങ്ങൾ:

    ഗോള്‍ഫ്

    അദിതി അശോക് - റൗണ്ട് 1 - രാവിലെ 5.55 മുതല്‍
    ദിക്ഷ ദാഗർ - റൗണ്ട് 1 - രാവിലെ 7.30 മുതല്‍

    ബോക്സിംഗ് 

    ലവ്‌ലിന ബോർഗോഹെയ്ൻ - ​വനിതകളുടെ 69 കിലോ വിഭാഗം - സെമി ഫൈനൽ - രാവിലെ 11

    ഹോക്കി 

    വനിതകൾ - ഇന്ത്യ vs അർജന്റീന - സെമി ഫൈനൽ - വൈകീട്ട് 3.30

    ഗുസ്തി 

    രവി കുമാർ - പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗം - റൗണ്ട് ഓഫ് 16

    അൻഷു മാലിക് - വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗം - റൗണ്ട് ഓഫ് 16

    ദീപക് പൂനിയ - പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 86 കിലോ വിഭാഗം - റൗണ്ട് ഓഫ് 16
    Published by:Naveen
    First published: