ജീവിതം ചക്രക്കസേരയിലായ കുഞ്ഞാന് വിമാനമേറി ഖത്തറിലെത്തുമ്പോള്‍ ഉമ്മർ ഫാറൂഖ് എന്ന കുഞ്ഞാന് ഒരു സ്വപ്നം മാത്രമാണുണ്ടായിരുന്നത് നെയ്മര്‍, മെസ്സി, റൊണാള്‍ഡോ തുടങ്ങിയവര്‍ക്കൊപ്പം ഒരു സെല്‍ഫി. എന്നാൽ എല്ലാ സ്വപ്നവും നടക്കുമെന്നുറപ്പില്ലായിരുന്നെങ്കിലും ഒന്ന് സാക്ഷാത്കാരമായതിന്റെ നിര്‍വൃതിയിലാണ് കുഞ്ഞാന്‍.
ബ്രസീല്‍ താരം നെയ്മറെ കാണാനും കെട്ടിപ്പിടിക്കാനും സന്തോഷം പങ്കിടാനും കഴിഞ്ഞതിൻറെ കുഞ്ഞാൻ. ‘വാക്ക് വിത്ത് കുഞ്ഞാന്‍’ എന്ന സ്വന്തം വ്‌ളോഗിലൂടെയാണ് മറക്കാനാവാത്ത ദൃശ്യങ്ങള്‍ കുഞ്ഞാന്‍ പങ്കുവെച്ചത്. സ്റ്റേഡിയം 974-ല്‍ ബ്രസീല്‍-ദക്ഷിണകൊറിയ മത്സരത്തിലാണ് കുഞ്ഞാന് മറക്കാനാവാത്ത അനുഭവത്തിന് അവസരമൊരുങ്ങിയത്.
Also Read-ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചു
ഡ്രസിങ് റൂമിലേക്കു പോകുന്ന ബ്രസീല്‍ താരങ്ങളില്‍ ചിലരാണ് ആദ്യം അരികിലെത്തിയത്. കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. റിച്ചാലിസണോടും സ്‌നേഹം പങ്കിട്ടു. വഴിയുടെ മറുഭാഗത്തുകൂടെപ്പോകുന്ന താരങ്ങളെ വിളിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നതിനാൽ താരങ്ങളെ വിളിച്ചടുത്തെത്തിക്കാൻ കഴിഞ്ഞില്ല.
ആ കാത്തിരിപ്പിന് വിരമാമിട്ട് കൊണ്ട് നെയ്മര്‍ നടന്നു പോകുന്നതുകണ്ട് കുഞ്ഞാൻ നെയ്മറെന്നു വിളിച്ചു. തിരിഞ്ഞുനോക്കിയ നെയ്മര്‍ ചക്രക്കസേരയിലിരിക്കുന്ന കുഞ്ഞാനെ കണ്ടു. കുഞ്ഞാനെ കെട്ടിപ്പിടിച്ചു. ആനന്ദനിര്‍വൃതിയില്‍ കുഞ്ഞാന്‍ തിരിച്ചും കെട്ടിപ്പിടിച്ചു.
Also Read-ഗോണ്‍സാലോ റാമോസ്; റൊണാൾഡോക്ക് പകരമിറങ്ങി ചരിത്രം കുറിച്ച പോർച്ചുഗീസ് നക്ഷത്രം
ബ്രസീലിന്റെ കളിയും കണ്ടാണ് കുഞ്ഞാന്‍ മടങ്ങിയത്. പെരുന്തൽമണ്ണ താഴേക്കോട് കാപ്പുമുഖത്തെ കിഴക്കേക്കര മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനായ കുഞ്ഞാന് രണ്ടാം വയസ്സിലാണ് പോളിയോ ബാധിച്ച് കാലുകൾ തളർന്നത്. എന്നാൽ കാൽപന്ത് കൈകൾ കൊണ്ട് തട്ടിക്കളിച്ചും കളിക്കാരെ പ്രോത്സാഹിപ്പിച്ചു കുഞ്ഞാനെ കാൽപന്തുകളിയെ സ്നേഹിച്ചുകൊണ്ടേയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.