ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്വാരസ്യങ്ങള്‍? റിപ്പോര്‍ട്ടുകള്‍ സത്യമോ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു
ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. തോല്‍വികള്‍ കായിരഗംഗത്ത് സാധാരണമാണെങ്കിലും ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നിരുന്നു. ടീമിന്റെ താത്കാലിക ക്യാപറ്റനാകാനാഗ്രഹിക്കുന്ന കളിക്കാരനാണ് ഡ്രസ്സിംഗ് റൂമിലെ വാർത്തകൾ ചോർത്തുന്നതിന് പിന്നിലെന്നും വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്തകള്‍ ചോര്‍ത്തിയതിന് ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ സര്‍ഫറാസ് ഖാനെ കുറ്റപ്പെടുത്തിയെന്ന് ആരോപിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ഇന്ത്യന്‍ ടീമില്‍ കേവലം എട്ട് മാസം മാത്രം മുമ്പ് ഇടം നേടിയ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കാന്‍ ബിസിസിഐ നടപടി സ്വീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. മൂന്ന് വര്‍ഷത്തിലധികമായി ടീമില്‍ പ്രവര്‍ത്തിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബിസിസിഐ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ടീമില്‍ തുടരുന്ന ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, പരിശീലകന്‍ സോഹം ദേശായി എന്നിവരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
അഭിഷേക് നായരുടെയും ദിലീപിന്റെയും സ്ഥാനത്ത് പുതിയ നിയമനങ്ങളൊന്നും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിലീപിന്റെ സ്ഥാനം റയാന്‍ ടെന്‍ ഡേഷേറ്റും ദേശായിയുടെ സ്ഥാനം അഡ്രിയാന്‍ ലെ റൂക്‌സും ഏറ്റെടുക്കും. അഡ്രിയാന്‍ ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
കളിക്കാരുമായി ചില സത്യസന്ധമായ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അത് അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുമെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഡ്രസിംഗ് റൂമിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് വെറും റിപ്പോര്‍ട്ടുകളാണെന്നും അവ സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''പരിശീലകനും കളിക്കാരും തമ്മിലുള്ള സംഭാഷണങ്ങൾ ഡ്രസിംഗ് റൂമിനുള്ളില്‍ തന്നെ നില്‍ക്കണം. കര്‍ശനമായ വാക്കുകളാണത്,'' മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
advertisement
''സത്യസന്ധരായ ആളുകള്‍ ഡ്രസ്സിംഗ് റൂമില്‍ തുടരുന്നതുവരെ ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലായിരിക്കും. നിങ്ങളെ ഡ്രസ്സിംഗ് റൂമില്‍ നിലനിര്‍ത്തുന്നത് നിങ്ങളുടെ പ്രകടനമാണ്. സത്യസന്ധമായ വാക്കുകള്‍ വേണം. സത്യസന്ധത വളരെ പ്രധാനപ്പെട്ടകാര്യമാണ്,'' അദ്ദേഹം പറഞ്ഞു.
ടീമിനാണ് മുന്‍ഗണന എന്ന പ്രത്യയശാസ്ത്രമാണ് പ്രധാനം. ടീമിന് ആവശ്യമുള്ളത് നിങ്ങള്‍ കളിക്കേണ്ടതുണ്ട്. ഒരു ടീമായി കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോഴും ഒരു സ്വാഭാവിക ഗെയിം കളിക്കാന്‍ കഴിയും. എന്നാല്‍ ടീമിന് നിങ്ങളെ ആവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ കളിക്കേണ്ടതുണ്ട്, ഗൗതം ഗംഭീര്‍ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 17, 2025 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്വാരസ്യങ്ങള്‍? റിപ്പോര്‍ട്ടുകള്‍ സത്യമോ?