പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ 125 പന്തില്‍ നിന്ന് 120 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. സെഞ്ച്വറി പ്രകടനത്തിനിടയ്ക്ക് രണ്ട് റെക്കോര്‍ഡുകളും വിരാട് സ്വന്തം പേരില്‍ കുറിച്ചു.
വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെ താരമെന്ന റെക്കോര്‍ഡ് പാക് മുന്‍ നായകന് ജാവേദ് മിയാന്‍ദാദില്‍ നിന്നാണ് കോഹ്ലി സ്വന്തമാക്കിയത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിയാന്‍ദാദിന്റെ റെക്കോര്‍ഡ് തിരുത്തപ്പെടുന്നത്. 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു കരീബിയന്‍പടയ്ക്കെതിരെ മിയാന്‍ദാദ് അടിച്ചെടുത്തത്. എന്നാല്‍ വിരാടിന് ഇത് മറികടക്കാന്‍ വെറും 34 മത്സരങ്ങള്‍ മാത്രമെ വേണ്ടി വന്നുള്ളു.
ഇന്നത്തെ മത്സരത്തില്‍ 19 റണ്‍സെടുത്തപ്പോഴാണ് മിയാന്‍ദാദിന്റെ റെക്കോര്‍ഡ് വിരാട് മറികടന്നത്. മത്സരത്തില്‍ 78 റണ്‍സ് പിന്നിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയെയും കോഹ്ലി പിന്നിലാക്കി. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായാണ് വിരാട് മാറിയിരിക്കുന്നത്.
11,363 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യം. ഇന്നത്തെ പ്രകടനത്തോടെ കോഹ്ലിയുടെ പേരില്‍ 11,406 റണ്‍സായി. ഏകദിന റണ്‍വേട്ടക്കാരില്‍ ഒന്നാമന് സച്ചിന് ടെണ്ടുല്‍ക്കറാണ്. 18426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിലെ 42 ാം സെഞ്ച്വറിയാണ് വിരാട് ഇന്ന് കുറിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.