ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനം: ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
Last Updated:
ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നും കളത്തിലിറങ്ങുന്നത്.
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് റണ്‍സെടുത്ത ശിഖര്‍ ധവാനെയാണ് നഷ്ടമായത്. ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നും കളത്തിലിറങ്ങുന്നത്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3 ഓവറില്‍ 15 ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. എട്ട് പന്തില്‍ നിന്ന് 11 റണ്‍സോടെ വിരാട് കോഹ്‌ലിയും ഏഴു പന്തില്‍ നിന്ന് ഒരുറണ്‍സോടെ രോഹിത് ശര്‍മയുമാണ് ക്രീസില്‍. രണ്ട് റണ്‍സെടുത്ത ധവാനെ കോട്രെലാണ് വീഴ്ത്തിയത്.
Also Read: കശ്മീരില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികര്‍ക്കൊപ്പം വോളീബോള്‍ കളിച്ച് ധോണി
ഇന്ത്യന്‍ നിരയില്‍ ഋഷഭ് പന്ത് നാലാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും കളിക്കുമെന്ന് കോഹ്‌ലി ടോസിങ് സമയത്ത് വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് നിരയില്‍ ഫാബിയന്‍ അലന് പകരം ഓഷേന്‍ തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ 300ാം ഏകദിനമാണ് ഇന്നത്തേത്. ഒന്‍പത് റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനായി കൂടുതല്‍ ഏകദിന റണ്‍സുകള്‍ നേടിയ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് ഗെയ്ലിന് മറികടക്കാന്‍ കഴിയും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 11, 2019 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനം: ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം