ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകന്‍റെ ചോദ്യം; രണ്ടുവാക്കിൽ വിവരിച്ച് വിരാട് കോഹ്ലി

Last Updated:

കോഹ്ലിയും ധോണിയും തമ്മിൽ കളത്തിന് പുറത്തും അകത്തും വളരെ നല്ല ബന്ധമാണ് ഉള്ളത്.  ധോണിയുടെ മകളായ സിവയുമായുള്ള കോഹ്ലിയുടെ രസകരമായ സംഭാഷണവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുള്ളതാണ്.

MS Dhoni, Virat Kohli
MS Dhoni, Virat Kohli
ഇന്ത്യന്‍ ടീമിൻ്റെ നിലവിലെ നായകനായ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചാണ് കോഹ്ലി തൻ്റെ കരിയർ തുടങ്ങുന്നത്. തൻ്റെ തുടക്കകാലത്ത് ധോണി തന്ന പിന്തുണയുടെ ബലം കൊണ്ടാണ് ഇത്രയും വലിയ താരമായത് എന്ന് കോഹ്ലി പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധോണിയുടെ പിൻഗാമിയായി എത്തിയപ്പോഴും, കളിക്കിടയിൽ നിർണായക ഘട്ടങ്ങളിൽ ധോണിയോട് അഭിപ്രായം ചോദിച്ച് തീരുമാനമെടുക്കുന്ന കോഹ്ലിയെയാണ്  പലപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളത്.
ഇതിനെക്കുറിച്ച് മുൻപ് ചോദിച്ചപ്പോൾ ധോണിയാണ് തനിക്ക് എക്കാലവും ക്യാപ്റ്റൻ എന്നാണ് കോഹ്ലി പറഞ്ഞത്. നല്ലൊരു സുഹൃദ്ബന്ധമാണ് ഇരുവർക്കും ഇടയിൽ ഉള്ളത്. ഇത്രയും മനോഹരമായ ബന്ധത്തിന് വീണ്ടും ഒരു പുതിയ തലം നൽകിയിരിക്കുകയാണ് കോഹ്ലി. ഇൻസ്റ്റാഗ്രാമിൽ ധോണിയുമായുള്ള ബന്ധത്തെ രണ്ട് വാക്കിൽ വിവരിക്കാമോ എന്ന ഒരു ആരാധകൻ്റെ ചോദ്യത്തിന് കോഹ്ലി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ചോദ്യത്തിന് മറുപടിയായി 'വിശ്വാസം,ബഹുമാനം' എന്നിങ്ങനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ചത്. താരത്തിൻ്റെ മറുപടി പിന്നീട് അരാധകർ ഏറ്റെടുക്കുകയാണ് ഉണ്ടായത്.  മുംബൈയിലെ ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിയുന്ന താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് ഈ മറുപടി നൽകിയത്.
advertisement
കോഹ്ലിയും ധോണിയും തമ്മിൽ കളത്തിന് പുറത്തും അകത്തും വളരെ നല്ല ബന്ധമാണ് ഉള്ളത്.  ധോണിയുടെ മകളായ സിവയുമായുള്ള കോഹ്ലിയുടെ രസകരമായ സംഭാഷണവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുള്ളതാണ്. ഇരുവരുടെയും സ്വഭാവ ഗുണങ്ങൾ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നത് ആണെങ്കിലും കളിക്കളത്തിൽ വന്നാൽ വിജയം നേടുക എന്നത് മാത്രമായിരിക്കും ഇവരുടെ ചിന്ത.
advertisement
തന്നെക്കാൾ മുതിർന്ന താരം എന്ന നിലയിൽ കോഹ്ലിക്ക് ധോണിയോട് തികഞ്ഞ ബഹുമാനം ആണുള്ളത്. ഇതുകൂടാതെ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഇരുവരും ഒരുമിച്ച് ക്രീസിൽ വരുന്നത് ആരാധകർക്ക് ആവേശം നൽകുന്ന കാഴ്ചകളിൽ ഒന്നായിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി അവിസ്മരണീയ വിജയങ്ങൾ നേടി കൊടുക്കുവാനും ഈ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ ഇരുവരും വിക്കറ്റിന് ഇടയിലൂടെ ഉള്ള ഓട്ടത്തിന് പേരുകേട്ടവരാണ്.
വളരെ മികച്ച കായിയക്ഷമത കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ കോഹ്ലിയും ധോണിയും ക്രീസിൽ ഒരുമിച്ചാൽ ഇന്ത്യയുടെ റൺ ഒഴുക്ക് നിൽക്കാറില്ല. ഒന്നും രണ്ടും മൂന്നും റൺസ് ഇരുവരും ചേർന്ന് അനായാസമായി ഓടിയെടുക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുക. വിക്കറ്റിന് ഇടയിലെ ഓട്ടത്തിന് ഇടയിൽ തൻ്റെ മികച്ച പങ്കാളിയായി കോഹ്ലി വിലയിരുത്തുന്ന രണ്ട് താരങ്ങളാണ് ഉള്ളത്. അതിൽ ഒന്ന് ധോണി തന്നെയാണ്. മറ്റേത് അദ്ദേഹത്തിൻ്റെ ഐപിഎൽ ടീമായ ആർസിബിയിലെ സഹതാരമായ എബി ഡിവിലിയേഴ്സ് ആണ്. ഇതിൽ നിന്നും കോഹ്ലിക്ക് ധോണിയെ എത്രത്തോളം വിശ്വാസം ഉണ്ടെന്നുള്ളത് നമുക്ക് മനസ്സിലാക്കാം. ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ക്രിക്കറ്റ് മൈതാനത്തെ വളരെ മനോഹരമായ ഒരു ബന്ധത്തിനാണ് തിരശ്ശീല വീണത്.
advertisement
ഇതുകൂടാതെ രസകരമായ മറ്റ് പല ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ഒരു രഹസ്യം പങ്കുവെക്കാമോ എന്ന ചോദ്യത്തിന് വികൃതികൾ ഒപ്പിക്കുന്ന ഒരു കൂട്ടം ആൾക്കാർ ആണ് തങ്ങൾ എന്നാണ് കോഹ്ലി പ്രതികരിച്ചത്. കളത്തിൽ ആക്രമണോത്സുകത കാട്ടുന്ന കോഹ്ലിക്കെതിരേ പലപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളും ഉയരാറുണ്ട്. ഇതിനെതിരെ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന് തന്റെ സെഞ്ചുറി നേട്ടത്തിന്റെ ചിത്രം പങ്കുവെച്ചാണ് കോഹ്ലി മറുപടി പറഞ്ഞത്. തൻ്റെ ബാറ്റ് കൊണ്ട് അവരുടെ വായടപ്പിക്കും എന്നതാണ് താരം ഉദ്ദേശിച്ചത്.
advertisement
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിൽ ആദ്യത്തെ ടൂർണമെൻ്റ് ആയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18നാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകള്‍ക്കായി ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിൽ എത്തും.
ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം നേരത്തെ കോവിഡ് വ്യാപനം കാരണം നിർത്തിവച്ച ഐപിഎൽ രണ്ടാം ഘട്ടമാണ് ഇന്ത്യയുടെ മുന്നിൽ ഉള്ളത്. സെപ്റ്റംബർ 14നാണ് ഇംഗ്ലണ്ട് പരമ്പര അവസാനിക്കുന്നത്. ഇതിന് ശേഷം ഐപിഎൽ രണ്ടാം ഘട്ടത്തിന് വേദിയാകുന്ന യുഎഇയിലേക്ക് ഇന്ത്യൻ ടീം പറക്കാനാണ് സാധ്യത. കാരണം സെപ്റ്റംബർ മൂന്നാവാരം ഐപിഎല്‍ പുനരാരംഭിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
advertisement
യുഎഇയാണ് മത്സരവേദിയെന്നും ബിസിസിഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കോഹ്ലിയുടെ ടീമായ ആർസിബി ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തങ്ങളുടെ ആദ്യ കിരീടം എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് അവർ കുതിക്കുന്നത്. സീസൺ നിർത്തിവെക്കുമ്പോൾ 10പോയിൻ്റുമായി മൂന്നാം സ്ഥാനത്ത് ആയിരുന്നു കൊഹ്ലിപ്പട.
Summary: 'Trust, Respect' - Virat Kohli describes his bonding with M S Dhoni in response to a fan's question during a chat session on Instagram
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകന്‍റെ ചോദ്യം; രണ്ടുവാക്കിൽ വിവരിച്ച് വിരാട് കോഹ്ലി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement