'ഷമിയെപ്പോലെ കവര്‍ഡ്രൈവ് കളിക്കാന്‍ കോഹ്ലിക്ക് പോലുമായില്ല', താരത്തെ വാനോളം പ്രശംസിച്ച് വിരേന്ദര്‍ സേവാഗ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഷമിയും ബുംറയും മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ടീമിന് ഐതിഹാസിക ജയം സമ്മാനിച്ചപ്പോള്‍ അതില്‍ എടുത്ത് പറയേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും സംഭാവനയാണ്. അഞ്ചാം ദിനത്തില്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലീഡ് 250 കടക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനമാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
മുഹമ്മദ് ഷമി (52*), അര്‍ധസെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് ജസ്പ്രീത് ബുംറയും (34*) തിളങ്ങി. ഇത്രയും നാള്‍ ഇന്ത്യന്‍ ടീമിന്റെ വാലറ്റത്തെ പഴിച്ചിരുന്ന ആരാധകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്. താരങ്ങളുടെ ബാറ്റിംഗ് പ്രകടനത്തില്‍ മുഹമ്മദ് ഷമിയുടെ ഷോട്ട് സെലക്ഷനുകള്‍ ഏറെ ആരാധക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ഷമിയുടെ ഷോട്ട് സെലക്ഷനെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ഷമിയുടെ ഷോട്ട് സെലക്ഷന്‍ തന്നെ ആകര്‍ഷിച്ചതായി സെവാഗ് വ്യക്തമാക്കി. രണ്ടു വിക്കറ്റുകള്‍ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂവെങ്കിലും ഷമിയും ബുംറയും മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
advertisement
'മുഹമ്മദ് ഷമിയുടെ കവര്‍ഡ്രൈവ് നോക്കൂ. മുഹമ്മദ് ഷമിയെപ്പോലെ മനോഹമരായി കവര്‍ഡ്രൈവ് കളിക്കാന്‍ വിരാട് കോഹ്ലിക്കു പോലുമായില്ല. ഗംഭീര ബാറ്റിങായിരുന്നു, ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടും മികച്ചതായിരുന്നു. ഓലി റോബിന്‍സണിനെ ബൗളിങില്‍ നിന്നും പിന്‍വലിച്ച ശേഷം വളരെ അനായാസമായിട്ടാണ് ഷമിയും ബുംറയും ബാറ്റ് ചെയ്തത്. സാം കറന്‍, മോയിന്‍ അലി എന്നിവര്‍ ബൗള്‍ ചെയ്യുമ്പോള്‍ രണ്ടു പേരെയും ഔട്ടാക്കാനാവുമെന്നു പോലും തോന്നിയില്ല. പ്രതിരോധം ശരിയായിരുന്നു, ഷോട്ടുകളും ശരിയായിരുന്നു. എല്ലാം ഇന്ത്യക്കു അനുകൂലമായിരുന്നു'- സേവാഗ് കൂട്ടിച്ചേര്‍ത്തു.
advertisement
ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇരുവരെയും ഹര്‍ഷാരവങ്ങളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. ലോര്‍ഡ്സ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ പവിലിയന്റെ കവാടത്തില്‍ കാത്തുനിന്ന ഇന്ത്യന്‍ താരങ്ങള്‍ ഇരുവരും അകത്തേക്ക് പ്രവേശിച്ചതോടെ ആര്‍പ്പുവിളികളും കയ്യടികളും കൊണ്ട് ഇരുവരെയും വരവേല്‍ക്കുകയായിരുന്നു.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന റിഷഭ് പന്ത് തലേന്നത്തെ തന്റെ വ്യക്തിഗത സ്‌കോറിലേക്ക് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. ഒല്ലി റോബിന്‍സണിന് ആയിരുന്നു വിക്കറ്റ്. പന്തിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ ക്യാമ്പ് ആശങ്കയിലായി. ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ വാലറ്റം എത്ര നേരം പിടിച്ചുനില്‍ക്കും എന്നതാണ് എല്ലാവരും ആലോചിച്ചത്. പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് താരങ്ങളും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2021 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഷമിയെപ്പോലെ കവര്‍ഡ്രൈവ് കളിക്കാന്‍ കോഹ്ലിക്ക് പോലുമായില്ല', താരത്തെ വാനോളം പ്രശംസിച്ച് വിരേന്ദര്‍ സേവാഗ്