ടി20യിൽ 14,000 റൺസ് കടന്നു, കുട്ടിക്രിക്കറ്റിൽ ബോസായി ക്രിസ് ഗെയ്ൽ; നേട്ടത്തിൽ എത്തുന്ന ആദ്യ താരം

Last Updated:

മത്സരത്തിൽ വിൻഡീസ് ഇന്നിങ്സിന്റെ ഒമ്പതാം ഓവറിൽ ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപയുടെ പന്തിൽ ലോങ് ഓണിലൂടെ സിക്‌സറടിച്ചായിരുന്നു ഗെയ്ല്‍ ടി20യിൽ 14,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. 431 ടി20 മല്‍സരങ്ങളില്‍ നിന്നാണ് ഗെയ്ൽ ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ ക്രിസ് ഗെയ്ൽ
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ ക്രിസ് ഗെയ്ൽ
മത്സരത്തിൽ വിൻഡീസ് ഇന്നിങ്സിന്റെ ഒമ്പതാം ഓവറിൽ ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപയുടെ പന്തിൽ ലോങ് ഓണിലൂടെ സിക്‌സറടിച്ചായിരുന്നു ഗെയ്ല്‍ ടി20യിൽ 14,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. 431 ടി20 മല്‍സരങ്ങളില്‍ നിന്നാണ് ഗെയ്ൽ ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. 22 സെഞ്ചുറികളും 86 അർധസെഞ്ചുറികളും ടി20യിൽ ക്രിസ് ഗെയ്‌ലിന്റെ പേരിലുണ്ട്. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ താരം 38 പന്തിൽ ഏഴു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 67 റൺസാണ് അടിച്ചെടുത്തത്. ടി20യിലെ തന്റെ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്ന താരം ഒടുവിൽ ഇന്നലത്തെ മത്സരത്തിലാണ് താളം വീണ്ടെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടി20കളില്‍ 4, 13 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന തൊട്ടുമുമ്പത്തെ പരമ്പരയിലെ മൂന്നു ടി20കളില്‍ 8, 5, 11 എന്നിങ്ങനെ സ്‌കോറുകളുമായി ഗെയ്ല്‍ നിരാശപ്പെടുത്തന്ന പ്രകടനമാണ് ക്രിസ് ഗെയ്‌ലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ഇതോടെ അദ്ദേഹത്തിന് നേരെ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം വഴി തന്റെ നേർക്കുയർന്ന വിമർശനങ്ങളുടെ മുനയൊടിക്കാനും ഗെയ്‌ലിന് കഴിഞ്ഞു. ഇതോടൊപ്പം ടി20 ലോകകപ്പിനുള്ള വിൻഡീസ് ടീമിൽ താനും ഉണ്ടാകുമെന്ന സൂചന കൂടിയാണ് താരം നൽകിയിരിക്കുന്നത്. മത്സരത്തിലെ തന്റെ പ്രകടനം ഗെയ്ൽ ടീമിന്റെ ക്യാപ്റ്റനായ പൊള്ളാർഡിനാണ് സമർപ്പിച്ചത്. മോശം ഫോമിലും പൊള്ളാര്‍ഡ് തന്നിലര്‍പ്പിച്ച വിശ്വാസത്തിനു ഗെയ്ൽ നന്ദി പറയുകയും ചെയ്തു.
advertisement
ടി20യിൽ 14,000 റൺസ് ക്ലബ്ബിൽ എത്തിയ ഗെയ്ൽ ബാക്കിയുള്ള താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. താരത്തിന് പിന്നിൽ രണ്ടാമതായുള്ള ഗെയ്‌ലിന്റെ സഹതാരം കൂടിയായ പൊള്ളാർഡിനുള്ളത് 10836 റൺസാണ്. ടി20 ഫോർമാറ്റിൽ ഗെയ്ൽ ബോസ് ആകുന്നത് എന്തുകൊണ്ടാണെന്ന് കാണിച്ചു തരുന്നത് കൂടിയാണ് ഈ കണക്കുകൾ. 10074 റണ്‍സുമായി പാകിസ്ഥാന്റെ ഷുഐബ് മാലിക്കും, 10017 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 9992 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് അഞ്ചാം സ്ഥാനത്ത്.
advertisement
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ടി20 ലീഗുകളിൽ കളിക്കുന്ന താരത്തിന്റെ പേരിൽ 22 സെഞ്ചുറികളും 86 അർധസെഞ്ചുറികളുമുണ്ട്. 2013ല്‍ ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി നേടിയ 175 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.
advertisement
അതേസമയം, പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ നേടാനായത് 141 റണ്‍സ് മാത്രമാണ്. മോയ്‌സസ് ഹെൻറിക്‌സ് (33), നായകന്‍ ആരോണ്‍ ഫിഞ്ച് (30), ആഷ്ടണ്‍ ടേര്‍ണര്‍ (24), മാത്യു വെയ്ഡ് (23) എന്നിവരുടെ പ്രകടനങ്ങളാണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ നേടുന്നതിൽ സഹായകമായത്. ഓസീസ് ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിന്‍ഡിസ് 42-2ലേക്ക് വീണെങ്കിലും ഗെയ്‌ലിന്റെ തകർപ്പൻ പ്രകടനം അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗെയ്ൽ നടത്തിയ തകർപ്പൻ പ്രകടനത്തിൽ വിൻഡീസ് വെറും 14.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 32 റൺസ് നേടി നിക്കോളാസ് പൂരാനും വിൻഡീസ് ജയത്തിൽ പങ്കാളിയായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20യിൽ 14,000 റൺസ് കടന്നു, കുട്ടിക്രിക്കറ്റിൽ ബോസായി ക്രിസ് ഗെയ്ൽ; നേട്ടത്തിൽ എത്തുന്ന ആദ്യ താരം
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement