HOME /NEWS /Sports / കായിക ലോകത്തെ പെണ്‍കരുത്ത്

കായിക ലോകത്തെ പെണ്‍കരുത്ത്

  • Share this:

    #ലിജിന്‍ കടുക്കാരം

    കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനും ലോകം സാക്ഷിയായ വര്‍ഷമാണ് 2018. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് പോരാട്ടത്തിലും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും അത്ഭുത കുതിപ്പായിരുന്നു ഇന്ത്യ നടത്തിയത്. വനിതാ താരങ്ങളുടെ പ്രകടനം ഇതില്‍ എടുത്തുപറയേണ്ടതാണ്. 26 സ്വര്‍ണ്ണവും 20 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 66 മെഡലുകളാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ 15 സ്വര്‍ണ്ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെ 69 മെഡലും

    ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയിലൂടെ ഏഷ്യന്‍ ഗെയിംസിന്റെ ആദ്യദിനം തന്നെ ഇന്ത്യ സ്വര്‍ണ്ണ വേട്ട ആരംഭിച്ചിരുന്നു. രണ്ടാദിനം ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഗുസ്തിയില്‍ ഒരു ഇന്ത്യന്‍ വനിതയുടെ സ്വര്‍ണ്ണം വിനേഷ് ഫോഗാട്ടിലൂടെയും ഇന്ത്യ സ്വന്തമാക്കി. പിന്നാലെ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി രാഹി സര്‍ണോബാതും റെക്കോര്‍ഡിട്ടു.

    Also Read: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018

    ദീപിക പള്ളിക്കലിന്റെ വെങ്കലവും സ്വര്‍ണ്ണത്തോളം തിളക്കമുള്ളതായിരുന്നു. ഏഷ്യന്‍ ഗെയിംസിലെ കേരളാ താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. രണ്ട് സ്വര്‍ണം, ഏഴ് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളായിരുന്നു രാജ്യത്തിന് കേരളത്തിന്റെ സംഭാവന. റിയോ ഒളിംപ്കിസിനേക്കാള്‍ മികച്ച സമയം കുറിച്ചായിരുന്നു ഇന്തോനേഷ്യയില്‍ മലയാളി താരം ജിന്‍സണിന്റെ സുവര്‍ണ്ണ നേട്ടം. 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയുമായിരുന്നു താരം നേടിയത്.

    സ്വപ്‌ന ബര്‍മന്‍

    ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയാണ് ഇരുപത്തൊന്നുകാരിയായ സ്വപ്ന ബര്‍മന്‍ സ്വന്തമാക്കിയത്. 6026 പോയിന്റോടെയായിരുന്നു സ്വപ്ന സ്വര്‍ണം നേടിയത്.

    ദീപ കര്‍മാക്കര്‍

    രണ്ടു വര്‍ഷത്തിനുശേഷം ജിംനാസ്റ്റിക്‌സ് റിങ്ങില്‍ തിരിച്ചെത്തിയ ദീപ കര്‍മാക്കര്‍ക്കും ഇത് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണ്ണം നേടിയാണ് ദീപ മടങ്ങി വരവ് ആഘോഷിച്ചത്. അതേസമയം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. കാല്‍മുട്ടിലെ പരിക്കായിരുന്നു താരത്തിനു വിനയായത്.

    Dont Miss: 'ലോകകപ്പിന് ഇറങ്ങിയില്ലെങ്കിലും ഛേത്രി ലോകം കീഴടക്കിയ വര്‍ഷം'

    മേരി കോം

    ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ചരിത്രം കുറിച്ച വര്‍ഷമാണ് 2018. ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമാണ് മേരി കോം. 2010 ന് ശേഷം ഇത് ആദ്യമായായിരുന്നു മേരികോം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.

    2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്. ഇതിന് പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം ഈ വര്‍ഷം സ്വര്‍ണ്ണം നേടുകയുണ്ടായി.

    പിവി സിന്ധു

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതാകയേന്തിയത് പിവി സിന്ധുവായിരുന്നു. വെള്ളി മെഡലോടെ ഗെംയിസിന്റെ താരമാകാനും സിന്ധുവിന് കഴിഞ്ഞു. ഏഷ്യന്‍ ഗെയിംസിലും വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെയും ഫലം മറിച്ചായിരുന്നില്ല. ഇവിടെ ഫൈനലില്‍ കരോലിനയോടായിരുന്നു താരം പരാജയപ്പെട്ടത്. എന്നാല്‍ വര്‍ഷാവസനം ലോക ബാഡ്മിന്റണ്‍ ടൂര്‍ കിരീടം ചൂടിയാണ് സിന്ധു 2018 നോട് വിടപറയുന്നത്. ഒളിംപിക്‌സ് വെള്ളി മെഡലിനുശേഷം നടന്ന ഏഴ് പ്രധാന ഫൈനലുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനുശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. ലോക ടൂര്‍സ് ഫൈനല്‍സ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

    സൈന നെഹ്‌വാള്‍

    2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിഗിള്‍സിലും മിക്‌സ്ഡ് ടീംസിലും സ്വര്‍ണ്ണം നേടി ഈ വര്‍ഷം അവിസ്മരണീയമാക്കിയ താരമായിരുന്നു സൈന നെഹ്‌വാള്‍. വുഹാനില്‍ സിഗിള്‍സില്‍ വെങ്കലമെഡലും സൈന നേടുകയുണ്ടായി. ഏഷ്യന്‍ ഗെയിംസിലും വെങ്കല മെല്‍ നേടിയായിരുന്നു താരം ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്.

    First published:

    Tags: India, Mary kom, Sindhu, Sports, Sports news, Year Ender 2018