ഒടുവിൽ അഡ്രസ് കിട്ടി: ലൈംഗിക പീഡന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ റൊണാൾഡോയ്ക്ക് നോട്ടീസ്

Last Updated:

കഴിഞ്ഞ ഒന്നരവർഷമായി കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിയമ പോരാട്ടത്തിലാണ് റൊണോയുടെ അഭിഭാഷകര്‍.

ലൈംഗിക പീഡനപരാതിയിൽ കോടതിയിൽ നേരിട്ട് ഹാജരാകൻ ആവശ്യപ്പെട്ട് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നോട്ടീസ്. ഇക്കഴിഞ്ഞ ഒക്ടോബർ മുതല്‍ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് നോട്ടീസ് അയക്കാനായി റൊണാൾഡോയുടെ അഡ്രസ് കോടതിക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഒന്നരവർഷമായി കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിയമ പോരാട്ടത്തിലാണ് റൊണോയുടെ അഭിഭാഷകര്‍. അതുകൊണ്ട് തന്നെ തന്റെ അഡ്രസ് പങ്കു വയ്ക്കാൻ താരം ത‌യ്യാറായിരുന്നില്ല. ഔദ്യോഗിക രേഖകളിൽ പോലും റൊണാൾഡോയുടെ വിലാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്. എന്നാൽ അന്വേഷണങ്ങൾക്കൊടുവിൽ അഡ്രസ് കണ്ടുപിടിച്ച് സമൻസ് അയച്ചിരിക്കുകയാണ് കോടതി.
Also Read-മുപ്പത്തിനാലുകാരിക്ക് പീഡനം: ബിജെപി നേതാവ് അറസ്റ്റിൽ
2018 ലാണ് റൊണാൾഡോയ്ക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. 2009 ൽ ലാസ് വേഗസിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.എന്നാൽ ആരോപണങ്ങൾ‌ തള്ളി റൊണാൾഡോ രംഗത്തെത്തിയിരുന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് നടന്നതെന്നായിരുന്നു പ്രതികരണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഒടുവിൽ അഡ്രസ് കിട്ടി: ലൈംഗിക പീഡന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ റൊണാൾഡോയ്ക്ക് നോട്ടീസ്
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement