• HOME
 • »
 • NEWS
 • »
 • uncategorized
 • »
 • Farmers Protest | ഭീഷണികളിൽ കുലുക്കമില്ല; കർഷകസമരത്തിന് 'ലൈക്ക്' അടിച്ച് ട്വിറ്റർ സിഇഒ

Farmers Protest | ഭീഷണികളിൽ കുലുക്കമില്ല; കർഷകസമരത്തിന് 'ലൈക്ക്' അടിച്ച് ട്വിറ്റർ സിഇഒ

കർഷകസമരവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയ്യാറാക്കിയ ഒരു വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു വിഷയത്തിൽ പോപ്പ് താരമായ റിഹാനയുടെ പ്രതികരണം.

 ജാക്ക് ഡോർസി

ജാക്ക് ഡോർസി

 • Last Updated :
 • Share this:
  ഭീഷണികൾക്ക് മുന്നിൽ കുലുക്കമില്ലാതെ ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി. ഡൽഹിയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിന് നിലപാട് എടുത്ത റിഹാനയുടെ ട്വീറ്റിനെ പ്രശംസിച്ച ട്വീറ്റുകൾ ലൈക്ക് ചെയ്ത് ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി. ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് പോപ്സ്റ്റാർ റിഹാനയും കാലാവസ്ഥാ പ്രവർത്തകയുമായ ഗ്രെറ്റ തുൻബെർഗും ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ട്വീറ്റുകൾക്ക് ഇന്ത്യൻ സെലിബ്രിറ്റികളും ക്രിക്കറ്റ് കളിക്കാരും മികച്ച സ്വീകരണം നൽകിയിരുന്നില്ല.

  എന്നാൽ, റിഹാനയ്ക്ക് അനുകൂലമായുള്ള ചില ട്വീറ്റുകൾ ജാക്ക് ഡോർസി ലൈക്ക് ചെയ്തു. വാഷിംഗ്ടൺ പോസ്റ്റിലെ ജേണലിസ്റ്റ് ആയ കരെൻ അറ്റിയാ റിഹാനയെക്കുറിച്ച് എഴുതിയ ട്വീറ്റുകൾക്കാണ് ജാക്ക് ഡോർസിയുടേത് ഉൾപ്പെടെ നിരവധി പേരുടെ ലൈക്കുകൾ ലഭിച്ചത്. 'സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യ, മ്യാൻമർ എന്നിവിടങ്ങളിലെ സാമൂഹ്യനീതി പോരാട്ടങ്ങൾക്കായി റിഹാന ശബ്ദമുയർത്തിയിട്ടുണ്ട്. അവൾ ഒരു യഥാർത്ഥ വ്യക്തിയാണ്' - ഇങ്ങനെ ആയിരുന്നു റിഹാനയെക്കുറിച്ച് അവർ ട്വിറ്ററിൽ കുറിച്ചത്. അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടപ്പോൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഇമോജിക്ക് സമമായി കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇമോജിയും ട്വിറ്ററിൽ വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ജാക്ക് ഡോർസിയെ ടാഗ് ചെയ്തു കൊണ്ടുള്ള ഈ ട്വീറ്റിനും ട്വിറ്റർ സി ഇ ഒ ലൈക്ക് ചെയ്തിരുന്നു.
  You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]
  കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് റിഹാന, ഗ്രെറ്റ തുൻബെർഗ് എന്നിവർക്ക് എതിരെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും അഭിനേതാക്കളും രംഗത്ത് എത്തിയിരുന്നു.
  കർഷക സമരത്തിന് ലഭിച്ച രാജ്യാന്തര പിന്തുണയ്ക്ക് എതിരെ താരങ്ങൾ ഒരുമിച്ചാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമാകാൻ ബാഹ്യശക്തികളെ അനുവദിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് ആയിരുന്നു മിക്കവാറും എല്ലാ താരങ്ങളും ട്വീറ്റ് ചെയ്തത്.  കർഷകസമരവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയ്യാറാക്കിയ ഒരു വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു വിഷയത്തിൽ പോപ്പ് താരമായ റിഹാനയുടെ പ്രതികരണം. കർഷകപ്രതിഷേധ മേഖലയിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത പങ്കുവച്ച് 'എന്തുകൊണ്ട് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല? എന്നായിരുന്നു ചോദ്യം. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.

  അധികം വൈകാതെ തന്നെ റിഹാനയുടെ ട്വീറ്റ് വൈറലായി. കോടിക്കണക്കിന് ഫോളോവേഴ്സുള്ള റിഹാന, വാർത്ത പങ്കുവച്ചതോട ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ജനശ്രദ്ധ നേടുകയും ചെയ്തു.
  തുടക്കം മുതൽ തന്നെ കർഷക സമരത്തിന് പിന്തുണ നൽകുന്ന ബോളിവുഡ് താരം ദിൽജിത്ത് ദോസൻജ് അടക്കമുള്ളവർ റിഹാനയോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.  എന്നാൽ റിഹാനയുടെ ട്വീറ്റിന് പിന്നാലെ ഇവരെ കടുത്ത ഭാഷയിൽ വിമർശിച്ച് നടി കങ്കണ റണൗത്ത് രംഗത്തെത്തി. പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.
  Published by:Joys Joy
  First published: