LGBT നിശാക്ലബിലെ വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു; അക്രമി കസ്റ്റഡിയിലെന്ന് സൂചന
- Published by:Anuraj GR
Last Updated:
ശനിയാഴ്ച രാത്രി 11:57 നാണ് നിശാ ക്ലബിലെ വെടിവെയ്പ്പ് സംബന്ധിച്ച് പോലീസിന് ആദ്യ അറിയിപ്പ് ലഭിക്കുന്നത്
ന്യൂയോർക്ക്: അമേരിക്കയിലെ കൊളറാഡോയിലെ LGBT നിശാക്ലബിൽ ഉണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. വെടിവെച്ചതെന്ന് കരുതുന്നയാളെ പരിക്കേറ്റ നിലയിൽ പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് സാർജന്റ്. പമേല കാസ്ട്രോ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
"സംഭവം നടന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലെത്തിക്കാനും സാധിച്ചു. പരിക്കേറ്റവരുടെ കുടുംബത്തെ വിവരം അറിയിക്കാൻ ആശുപത്രികൾ ഞങ്ങളെ സഹായിക്കുന്നു," കാസ്ട്രോ പറഞ്ഞു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
“തോക്കുധാരിയെ കീഴടക്കി ഈ വിദ്വേഷ ആക്രമണം അവസാനിപ്പിച്ച കരുത്തരായ ഉപഭോക്താക്കളുടെ പെട്ടെന്നുള്ള ഇടപെടലുകൾക്ക് ഞങ്ങൾ നന്ദി പറയുന്നു,” ക്ലബ് ക്യൂ എന്ന നൈറ്റ്ക്ലബ് അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി അമേരിക്കൻ സമയം 11:57 നാണ് പോലീസിന് നിശാ ക്ലബിലെ വെടിവെയ്പ്പ് സംബന്ധിച്ച് ആദ്യ അറിയിപ്പ് ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അക്രമിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞു. ഡസൻ കണക്കിന് പോലീസ് വാഹനങ്ങളും ക്ലബ്ബിന് സമീപം ഒരു ഫയർ ട്രക്കും ക്ലബിന് മുന്നിൽ വിന്യസിച്ചിരിക്കുന്നതായി പ്രമുഖ മാധ്യമമായ എൻബിസി റിപ്പോർട്ട് ചെയ്തു.
advertisement
2016ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബായ പൾസിൽ നടന്ന കൂട്ടക്കൊലയിൽ 49 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം എൽജിബിടി സമൂഹത്തിനെതിരെ തുടർച്ചയായി അക്രമങ്ങൾ ഉണ്ടാകുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. “എല്ലാവരും ഈ അക്രമത്തിൽ നിന്ന് കരകയറുമ്പോൾ എന്റെ ഹൃദയം നമ്മുടെ LGBTQ+ കമ്മ്യൂണിറ്റിയോടൊപ്പമാണ്,” ജനപ്രതിനിധി ജേസൺ ക്രോ, ഡി-കൊളോ ഒരു ട്വീറ്റിൽ എഴുതി. “ഈ വിദ്വേഷത്തിൽ നിന്ന് LGBTQ സമൂഹത്തെ സംരക്ഷിക്കേണ്ടതുണ്ട്,” ഡി-കോളിലെ സെനറ്റർ ജോൺ ഹിക്കൻലൂപ്പർ ട്വീറ്റ് ചെയ്തു.
advertisement
കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വവർഗ്ഗാനുരാഗികളായ കറുത്തവർഗ്ഗക്കാരിൽ ഒരാളായ ഡി-എൻ.വൈ. പ്രതിനിധി മൊണ്ടെയർ ജോൺസ്, വെടിവയ്പ്പിൽ താൻ പ്രകോപിതനാണെന്ന് ട്വീറ്റ് ചെയ്തു. "LGBTQ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പൂർണ്ണ ജീവിതം നയിക്കാൻ അർഹരാണ്," ജോൺസ് ട്വീറ്റ് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2022 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
LGBT നിശാക്ലബിലെ വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു; അക്രമി കസ്റ്റഡിയിലെന്ന് സൂചന