477 ദിവസങ്ങളായി ബന്ദികളാക്കിവച്ച നാല് ഇസ്രായേൽ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു

Last Updated:

മിലിട്ടറി യൂണിഫോമില്‍ പുറത്തെത്തി ആളുകളെ അഭിവാദ്യം ചെയ്യുന്ന വനിതാ സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു

(IMAGE: AFP)
(IMAGE: AFP)
477 ദിവസങ്ങളായി ബന്ദികളാക്കിയ നാല് ഇസ്രായേല്‍ വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്. സൈനികരെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്ക് കൈമാറി. സൈനികരേയും വഹിച്ച് റെഡ് ക്രോസ് വാഹനം ഗാസയില്‍ നിന്ന് പുറപ്പെട്ടു. മിലിട്ടറി യൂണിഫോമില്‍ പുറത്തെത്തി ആളുകളെ അഭിവാദ്യം ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബര്‍ 7 മുതല്‍ തടവിലായിരുന്ന നാല് ഇസ്രായേല്‍ സൈനികരെ വിട്ടയക്കുമെന്ന് വെള്ളിയാഴ്ചയാണ് ഹമാസ് അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള രണ്ടാമത്തെ തടവുകാരുടെ കൈമാറ്റമാണ് ഇത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഓസ് സൈനിക താവളത്തില്‍ നിന്നാണ് നാലുപേരെയും ബന്ദികളാക്കിയത്.
ധാരണ പ്രകാരം നാല് സൈനികരെ ഹമാസ് വിട്ടയക്കുമ്പോള്‍ ഇസ്രായേല്‍ തടവിലുള്ള ഒരു സംഘം പാലസ്തീനികളേയും വിട്ടയക്കേണ്ടതുണ്ട്. എന്നാല്‍ എത്ര പേരാണ് തടവില്‍ നിന്ന് മോചിതരാവുകയെന്നത് സംബന്ധിച്ച വിവരം ഹമാസോ ഇസ്രായേലോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ കരാര്‍ ഗാസ യുദ്ധത്തിന്റെ അന്ത്യത്തിന് അടിത്തറ പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
advertisement
advertisement
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ നിന്ന് രക്ഷപ്പെട്ടുപോയ നിരവധി പേര്‍ ജന്മദേശത്തേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വീടുകളും കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്തിരുന്നിടത്ത് വെറും കല്ലും മണലും നിറഞ്ഞ കൂമ്പാരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഗാസയിലേക്ക് തിരിച്ചെത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്നാണ് ഒരു സ്ത്രീ പ്രതികരിച്ചത്.
advertisement
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ നിരന്തരമായ ഇടപെടലുകള്‍ക്ക് ശേഷമാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് വഴിതുറന്നത്. ഇത് അമേരിക്കയുടെ വിജയമാണെന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്.
42 ദിവസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവിനുള്ളില്‍ ഹമാസിന്റെ അധീനതയില്‍ ജീവനോടെ കഴിയുന്നുണ്ടെന്ന് കരുതുന്ന 33 തടവുകാരെ വിട്ടയക്കണമെന്നാണ് നിബന്ധന. 1900 പാലസ്തീനികളെയാണ് ഇസ്രായേല്‍ തടവിലാക്കിയിരിക്കുന്നത്.
Summary: Hamas released four Israeli women soldiers following nearly 16 months of captivity in Gaza. The hostages—IDF soldiers Liri Albag, 19; Daniella Gilboa, 20; Karina Ariev, 20; and Naama Levy, 20—were among seven female soldiers abducted from the Nahal Oz base during Hamas’ brutal attack on October 7, 2023, which claimed the lives of over 1,200 people.
മലയാളം വാർത്തകൾ/ വാർത്ത/World/
477 ദിവസങ്ങളായി ബന്ദികളാക്കിവച്ച നാല് ഇസ്രായേൽ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement