മൂന്നാം ലോകമഹായുദ്ധം മുതല്‍ അന്യഗ്രഹജീവികള്‍ വരെ; ബാബ വാംഗയുടെ 2026-ലെ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍
- Published by:Sarika N
- news18-malayalam
Last Updated:
2026-ലെ വാംഗയുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
ഭാവിയില്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് അറിയാന്‍ ആളുകള്‍ക്ക് എപ്പോഴും ആകാംഷയുണ്ടാകും. അതുകൊണ്ടുതന്നെ ചരിത്രത്തിലുടനീളം ചില വ്യക്തികളും അവരുടെ വിചിത്രമായ പ്രവചനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ ഏറ്റവും ശ്രദ്ധയും അംഗീകാരവും നേടിയ ഒരാളാണ് ബാബ വാംഗ. ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്.
ബാബ വാംഗയുടെ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായതോടെ അവരുടെ വാക്കുകള്‍ക്ക് ആളുകള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ലോകത്ത് നടന്നിട്ടുള്ള ചില പ്രധാന സംഭവങ്ങള്‍ വാംഗ മുന്‍കൂട്ടി പ്രവചിച്ചത് ആളുകളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതിനൊപ്പം തന്നെ വലിയ ചർച്ചകൾക്കും കാരണമായിട്ടുണ്ട്. 2025-ല്‍ വിനാശകരമായ ദുരന്തങ്ങളും വ്യാപകമായ ജീവഹാനിയും സംഭവിക്കുമെന്ന് വാംഗ മുന്നറിപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
2026-ലെ വാംഗയുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തുന്നു. വരുന്ന വര്‍ഷം അവര്‍ എന്താണ് മുന്‍കൂട്ടികണ്ടിരിക്കുന്നതെന്നും അത് പലരെയും അസ്വസ്ഥരാക്കുന്നത് എന്തുകൊണ്ടാണെന്നും നോക്കാം.
advertisement
ആഗോള ദുരന്തങ്ങള്‍
2026-ല്‍ വലിയ ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടാകുമെന്ന് വാംഗ പ്രവചിക്കുന്നു. മനുഷ്യര്‍ക്കും ഭൂമിക്കുതന്നെയും ഇത് ഒരുപോലെ നാശനഷ്ടം വരുത്തുമെന്ന് വാംഗ പറയുന്നു. ഭൂമിയുടെ 7 ശതമാനം മുതല്‍ എട്ട് ശതമാനം വരെ ഈ ദുരന്തങ്ങള്‍ ബാധിച്ചേക്കാം. ഈ ദുരന്തങ്ങള്‍ എങ്ങനെ ആരംഭിക്കുമെന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിലും ഇതിന്റെ ആദ്യ സൂചനകള്‍ ഇപ്പോള്‍ തന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നു.
മൂന്നാം ലോകമഹായുദ്ധം
2026-ല്‍ വലിയൊരു ആഗോള സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന് വാംഗയുടെ ദര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഇറാനും ഇസ്രായേലും തായ്‌ലന്‍ഡും കംബോഡിയയും പോലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ലോകം സാക്ഷിയായിട്ടുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായേക്കുമെന്ന് വാംഗ പറയുന്നു. ചൈന തായ്‍വാനെ ആക്രമിക്കാനും റഷ്യയും അമേരിക്കയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടാനും സാധ്യതയുണ്ടെന്ന് വാംഗ പ്രവചിക്കുന്നു. ഇത് ലോകത്തെ അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് നയിച്ചേക്കാം.
advertisement
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റം
2026-ല്‍ കൃത്രിമ ബുദ്ധിയുടെ മുന്നേറ്റത്തെ കുറിച്ചും വാംഗ പ്രവചിച്ചിട്ടുണ്ട്. എഐയുടെ വളരെ വേഗത്തിലുള്ള മുന്നേറ്റം ഇതിനോടകം തന്നെ നമ്മള്‍ കണ്ടതാണ്. അതിവേഗത്തിലാണ് എഐ കുതിക്കുന്നത്. മനുഷ്യസമാനമായി ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നതുമുതല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതുവരെ എഐ അധിഷ്ഠിതമായി മാറികഴിഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് എഐ നീങ്ങുന്നത്. ഇത് പല മനുഷ്യ ജോലികളെയും മാറ്റിസ്ഥാപിച്ചുതുടങ്ങി. ചിലര്‍ ഇത് പുരോഗതിയുടെ സൂചനയായാണ് കാണുന്നത്. എന്നാല്‍ മറ്റുചിലര്‍ ഭാവിയെക്കുറിച്ച് ആലങ്കാകുലരാണ്. വാംഗയുടെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ 2026-ല്‍ എഐ മാനുഷ്യരാശിയുടെ ജീവിതം പൂര്‍ണ്ണമായും മാറ്റിമറിച്ചേക്കും.
advertisement
അന്യഗ്രഹജീവികളുമായുള്ള സമ്പര്‍ക്കം
ബാബ വാംഗയുടെ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ടെങ്കിലും 2026-ലെ ഞെട്ടിക്കുന്ന പ്രവചനങ്ങളിലൊന്ന് അന്യഗ്രഹ ജീവികളും മനുഷ്യരുമായുള്ള സമ്പര്‍ക്കമാണ്. ഇത് പലരെയും ആശങ്കാകുലരാക്കുന്നു. ഇതിനെ വ്യത്യസ്ഥമായി നോക്കിയാല്‍ ബഹിരാകാശത്ത് എവിടെയെങ്കിലും ജീവജാലങ്ങളെ കണ്ടെത്തുന്നത് പോലുള്ള പ്രധാന ശാസ്ത്രീയ മുന്നേറ്റത്തിന്റെ സൂചനയായിരിക്കാമിത്.
2026 നവംബറില്‍ ഒരു വലിയ അന്യഗ്രഹ കപ്പല്‍ ഭൂമിയിലേക്ക് വരുമെന്ന് വാംഗ പ്രവചിക്കുന്നുണ്ട്. ഇത് മനുഷ്യര്‍ ആദ്യമായി അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രവചനത്തിന് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകളുമായും ചില ബന്ധമുണ്ട്. 3I/ATLAS എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ വസ്തു ഭൂമിയോട് താരതമ്യേന അടുത്താണെന്ന് ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് പറയുന്നു. ഇത് ഒരു സ്വാഭാവിക വാല്‍നക്ഷത്രമാണെന്നാണ് പല വിദഗ്ദ്ധരും വാദിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല അന്യഗ്രഹസാങ്കേതികവിദ്യയായിരിക്കാമെന്നും ലോബും അദ്ദേഹത്തിന്റെ ഗവേഷക സംഘവും വിശ്വസിക്കുന്നു. ഇത് വാംഗയുടെ പ്രവചനത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നു.
advertisement
2026-ല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഇനി കാത്തിരുന്ന് കാണണം. വാംഗയുടെ പ്രവചനങ്ങള്‍ സത്യമാകുമോയെന്ന ആശങ്കയിലാണ് ലോകം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 05, 2025 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മൂന്നാം ലോകമഹായുദ്ധം മുതല്‍ അന്യഗ്രഹജീവികള്‍ വരെ; ബാബ വാംഗയുടെ 2026-ലെ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍