ഖനിക്കുള്ളിൽ നൂറ് അടി താഴ്ചയിൽ റെയിൽവേ ട്രാക്ക് കണ്ടെത്തി പര്യവേഷകൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
തുരങ്കത്തിൽ കാണുന്ന ഇരുമ്പ്കൊണ്ടുള്ള രണ്ട് റെയിൽ ട്രാക്കുകൾ പണ്ടെങ്ങോ പ്രവർത്തനത്തിലിരുന്ന ഭൂഗർഭ റെയിൽവേ സംവിധാനത്തെ സൂചിപ്പിക്കുന്നുണ്ട്
ലോകത്ത് പലതരം ഹോബികൾ ഉള്ള ആൾക്കാരുണ്ട്. ചിലർക്ക് ഫുട്ബാളും ക്രിക്കറ്റുമാണെങ്കിൽ മറ്റ് ചിലക്കത് തിരമാലകളിലൂടെ സർഫ് ചെയ്ത്പോകുന്നതായിരിക്കും. ചിലർക്കാണെങ്കൽ അപകടകരമായ ചെറിയ തുരംഗങ്ങളിലുടെ നുഴഞ്ഞ് കയറുന്നതിലും മറ്റും ആനന്ദം കണ്ടെത്തുന്നു. ചിലപ്പോഴോക്കെ അവർ അതിനകത്ത് പെടാറുമുണ്ട്.
വ്യാസം വളരെ കുറഞ്ഞ ഒരു തുരങ്കത്തിലൂടെ ഒരു ഖനിയിലേക്കിറങ്ങുന്ന വീഡിയോ അണ്ടർഗ്രൌണ്ട് ബെർമിംഗ്ഹാം എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിര്ക്കുന്നത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഈ അക്കൌണ്ടിന്റെ ബയോയിൽ നിന്നും ഇത് ഉപയോഗിക്കുന്ന ആൾ ഒരു സാഹസിക സഞ്ചാരി ആണെന്നാണ് മനസിലാക്കാൻ കഴിയുന്നുണ്ട്. തൻ്റെ ബാഗ് നൂറ് അടി താഴ്ചയുള്ള കുഴിയിലേക്കിട്ടിട്ട് അതിലേക്കിങ്ങി 9 അടി താഴ്ചയിലുള്ള ഖനിയിൽ പര്യവേഷണം നടത്തുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. വലിപ്പമില്ലാത്ത കുഴിയിലൂടെ ഇയാൾ താഴോട്ട് പോകുന്നതും വീഡിയോയിൽ കാണാം. കുഴിയിലേക്ക് നോക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്നതുപോലെ തോന്നും. സഞ്ചാരി വീണ്ടും താഴേക്ക് പോകുന്നതും കുഴിയുടെ മൂടി അടയുന്നതും വീഡിയോയിൽ കാണാം. പിന്നീട് ടോർച്ച് തെളിച്ച് ബാക്കി പര്യവേഷണം നടത്തുന്ന സഞ്ചാരി വിവിധ വലുപ്പത്തിലുള്ള കല്ലുകളും പ്രേക്ഷകർക്ക് കാണിച്ചുതരുന്നുണ്ട്.
advertisement
തുരങ്കത്തിൽ കാണുന്ന ഇരുമ്പ്കൊണ്ടുള്ള രണ്ട് റെയിൽ ട്രാക്കുകളൾ പണ്ടെങ്ങോ പ്രവർത്തനത്തിലിരുന്ന ഭൂഗർഭ റെയിൽവേ സംവിധാനത്തെയും സൂചിപ്പിക്കുന്നുണ്ട് . ഓക്സിജൻ കുറയുന്നതിനാൽ സഞ്ചാരി ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതായും പുറത്തേക്കുള്ള വഴി അന്വേഷിക്കുന്നതും വീഡിയോയിൽ കാണാം.
ഏതായാലും ഈ സാഹസിക യാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സമൂഹമാദ്ധ്യമ ലോകം. അമിതമായചൂടിനെയും താഴുന്ന ഓക്സിജൻ ലെവലിനെയും എങ്ങനെ മറികടന്നു എന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് സാഹസിക സഞ്ചാരിയോട് കമൻ്റായി ചോദിക്കുന്നുണ്ട്. താൻ ഷോർട്സ് മാത്രം ധരിച്ച് ഷർട്ട് ഒഴിവാക്കിയിരുന്നെന്നും ഓക്സിജൻ ലെവലിനെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. ഇത്തരം തുരങ്കങ്ങളിൽ വവ്വാലുകളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 10, 2024 5:19 PM IST


