കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ വിശ്വാസികൾക്കു നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം

Last Updated:

കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ മന്ദിറിലാണ് ഒരു സംഘം ഖലിസ്ഥാൻ ഭീകരർ വിശ്വാസികൾക്കു നേരെ ആക്രമണമഴിച്ചുവിട്ടത്

കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വിശ്വാസികൾക്കു നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം. ഞായറാഴ്ചയാണ് ഹിന്ദു സഭാ മന്ദിരത്തിന്റെ പരിസരത്ത് ഒരു സംഘം ഖലിസ്ഥാൻ ഭീകരർ വിശ്വാസികൾക്കു നേരെ ആക്രമണമഴിച്ചുവിട്ടത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ വടിയുമായി ഒരുസംഘം ആളുകൾ ക്ഷേത്രപരിസരത്തുള്ളവരെ മർദ്ധിക്കുന്നത് കാണാം. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമണത്തെ അപലപിക്കുകയും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രതികരിച്ചു.
ഖലിസ്ഥാൻ ഭീകരവാദികൾ അതിരുകടന്നു എന്നും ആക്രമണ സംഭവം കാനഡയിൽ വളർന്നുവരുന്ന ഖലിസ്ഥാൻ തീവ്രവാദത്തെയാണ് കാണിക്കുന്നതെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കാനഡയിലെ എം.പിയായ ചന്ദ്ര ആര്യ പറഞ്ഞു. കാനഡയുടെ രാഷ്ട്രീയത്തിന് പുറമെ നിയമ നിർവഹണ സംവിധാനത്തിലേക്കും ഖലിസ്ഥാൻ ഭീരകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടൽ സത്യമുള്ളതായി ഈ അക്രമസംഭവങ്ങൾ കാണുമ്പോൾ തോനുന്നു എന്നും ചന്ദ്ര ആര്യ പറഞ്ഞു. കാനഡയുടെ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമങ്ങൾ ഖാലിസ്ഥാനി തീവ്രവാദികൾ മുതലെടുക്കുകയാണെന്നും അവർക്ക് “സൗജന്യ പാസ്” ലഭിക്കുന്നുണ്ടെന്നും കനേഡിയൻ പാർലമെൻ്റ് അംഗം ആശങ്ക പ്രകടിപ്പിച്ചു.
advertisement
കനേഡിയൻ പ്രതിപക്ഷ നേതാവായ പിയറി പൊയ്ലിവറും അക്രമണത്തെ അപലപിച്ച് രംഗത്തെത്തി. കാനഡയിലുള്ളവർക്ക് അവരുടെ വിശ്വാസങ്ങൾ സമാധാനത്തോടെ ആചരിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ വിശ്വാസികൾക്കു നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement