ഹമാസ് ഇസ്രായേല്‍ യുദ്ധം; 500 ദിവസത്തില്‍ ഇല്ലാതായത് 50000ലേറെ ജീവന്‍
- Published by:meera_57
- news18-malayalam
Last Updated:
യുദ്ധക്കെടുതിയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇസ്രായേല്‍ സര്‍ക്കാരും ഗാസയിലെ ആരോഗ്യമന്ത്രാലയവും യുഎന്‍ ഏജന്‍സികളും ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്
ഹമാസ്-ഇസ്രായേല്‍ യുദ്ധം (Hamas - Israel war) ആരംഭിച്ചിട്ട് 500 ദിവസങ്ങള്‍ പിന്നിടുകയാണ്. 2023 ഒക്ടോബര്‍ 7നാണ് ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറി സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് തുടക്കം കുറിച്ചത്.
നിലവില്‍ ഒരുമാസത്തോളമായി ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി മാര്‍ച്ച് മാസത്തോടെ അവസാനിക്കും. അതിനുശേഷം ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമോ അതോ യുദ്ധം വീണ്ടും ആരംഭിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
എന്നാല്‍ യുദ്ധക്കെടുതിയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇസ്രായേല്‍ സര്‍ക്കാരും ഗാസയിലെ ആരോഗ്യമന്ത്രാലയവും യുഎന്‍ ഏജന്‍സികളും ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ ഇസ്രായേലില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചു. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിന് മുമ്പ് പിടിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ നിലവില്‍ ഗാസയില്‍ 73 ബന്ദികളാണ് അവശേഷിക്കുന്നത്.
advertisement
ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരില്‍ 36 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഗാസയില്‍ 48,200ലധികം പലസ്തീന്‍ വംശജര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ 111,600 ലേറെ പലസ്തീന്‍ വംശജര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 846 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു. ഇതിനോടകം ഗാസയില്‍ നിന്ന് 10000 ലേറെ റോക്കറ്റുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി പാഞ്ഞടുത്തത്.
advertisement
അതേസമയം ഗാസയിലെ ജനസംഖ്യയുടെ 90 ശതമാനവും കുടിയിറക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം വടക്കന്‍ ഗാസയിലേക്ക് 586,000 പലസ്തീന്‍ പൗരന്‍മാര്‍ എത്തിയെന്നും കണക്കുകളില്‍ പറയുന്നു. ഹമാസിന്റെയും ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെയും ആക്രമണത്തിന് പിന്നാലെ 75,500ലേറെ ഇസ്രായേല്‍ വംശജര്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.
ഹമാസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ 245,000ലധികം വീടുകളാണ് തകര്‍ക്കപ്പെട്ടത്. കൂടാതെ ഗാസയിലെ 92 ശതമാനം റോഡുകളും 84 ശതമാനം ആരോഗ്യകേന്ദ്രങ്ങളും ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
advertisement
Summary: More than 50,000 people died in the Hamas Israel war within a time frame of 500 days. The war commenced back on October, 2023
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 18, 2025 10:41 AM IST