ഹിജാബിന് വിലക്കേര്‍പ്പെടുത്തി താജിക്കിസ്താന്‍; കുട്ടികളുടെ ഈദാഘോഷങ്ങളും മുസ്‌ലിം ഭൂരിപക്ഷരാജ്യം നിരോധിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
നീളമുള്ള താടി വളര്‍ത്തുന്നതിനും പാശ്ചാത്യ മിനി സ്‌കര്‍ട്ടിനും താജിക്കിസ്താന്‍ മുമ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഹിജാബ് ധരിക്കുന്നതിന് മുന്‍ സോവിയറ്റ് രാജ്യമായ താജിക്കിസ്താന്‍ വിലക്കേര്‍പ്പെടുത്തി. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് താജിക്കിസ്താന്‍ . കൂടാതെ കുട്ടികളുടെ ഈദാഘോഷങ്ങള്‍ അടക്കമുള്ള മതപരമായ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. 'അന്യഗ്രഹ വസ്ത്രങ്ങള്‍' എന്നു വിശേഷിപ്പിച്ചാണ് നിര്‍ദ്ദിഷ്ട ബില്‍ ഹിജാബ് നിരോധിച്ചതെന്ന് താജിക്കിസ്ഥാന്‍ മാധ്യമമായ ഏഷ്യാപ്ലസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മെയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചത്. തുടര്‍ന്ന്, ജൂണ്‍ 19-ന് നിയമഭേദഗതി ഉപരിസഭയായ മജ്‌ലിസി മില്ലിയുടെ മുന്നിലെത്തി. തുടര്‍ന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. ഇതോടൊപ്പം, രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന 'ഇദി' ആഘോഷവും നിരോധിച്ചു. കുട്ടികള്‍ അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്നവരെ ആശീര്‍വദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം. ഇതടക്കം 35 നിയമഭേദഗതികളാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. നിയമലംഘകര്‍ക്ക് കടുത്ത പിഴയാണ് വിധിച്ചിരിക്കുന്നത്. 60,560 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ലഭിക്കുന്ന ശിക്ഷയാണിത്. വ്യക്തികള്‍ നിയമം ലംഘിച്ചാല്‍ 7,920 സോമോനി (62,398 രൂപ) പിഴ നല്‍കണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 39,500 സോമോനി ( 3,11,206 രൂപ) വരെയാകും പിഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അതിലും കൂടുതല്‍ പിഴ പണം നല്‍കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാര്‍ക്ക് 57,600 സോമോനിയും (4,53,809) പിഴ നല്‍കേണ്ടിവരും.
advertisement
താജിക്കിസ്താനില്‍ ആദ്യമായി ഹിജാബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് 2007-ലാണ്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനം ഇസ്‌ലാമിക പാര്‍ട്ടികളുടെ ഇടയിൽ നിന്ന് ഉയർന്നെങ്കിലും സർക്കാർ ഇതിനെ അടിച്ചമർത്തുകയായിരുന്നു. തുടര്‍ന്നാണ് ഹിജാബ് നിരോധനത്തിലേക്ക് പാര്‍ലമെന്റ് കടന്നത്. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബര്‍ട്ടിയുടെ താജിക് സര്‍വീസായ റേഡിയോ ഓസോഡിയില്‍ താജിക് മതകാര്യസമിതി മേധാവി സുലൈമാന്‍ ദവ്ലത്സോഡ പറഞ്ഞു.
advertisement
ജനസംഖ്യയിൽ 96 ശതമാനത്തിലേറെ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഈ രാജ്യത്ത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടക്കം മുതലേ നിലവിലുണ്ടായിരുന്നു. പഴയ സോവിയറ്റ് മൂല്യങ്ങള്‍ക്കും മതപാരമ്പര്യത്തിനും ഇടയില്‍ നില്‍ക്കുന്നതിന്റെ സംഘര്‍ഷങ്ങളാണ് ഈ രാജ്യത്തെ സജീവരാഷ്ട്രീയവിഷയം. ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികള്‍ക്ക് ആയിരുന്ന സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ആദ്യകാലങ്ങളില്‍ ഇവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. എന്നാല്‍, പിന്നീട്, മതേതരത്വത്തില്‍ ഊന്നല്‍ നല്‍കിയ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ മുന്‍തൂക്കം ലഭിച്ചു. തൊട്ടടുത്തു കിടക്കുന്ന അഫ്ഗാനിസ്താന്‍ താലിബാന്റെ കീഴില്‍ സമ്പൂര്‍ണ്ണ മതരാഷ്ട്രമായി മാറിയ സാഹചര്യത്തില്‍, ഇസ്‌ലാമിക പാര്‍ട്ടികളെ താജിക് ഭരണകൂടം അടിച്ചമര്‍ത്തുകയും ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
advertisement
നീളമുള്ള താടി വളര്‍ത്തുന്നതിനും പാശ്ചാത്യ മിനി സ്‌കര്‍ട്ടിനും താജിക്കിസ്താന്‍ മുമ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്ങനെ വസ്ത്രം ധരിക്കണം എന്ന മാര്‍ഗനിര്‍ദേശവും 2018ല്‍ താജിക്കിസ്താന്‍ പുറപ്പെടുവിച്ചിരുന്നു. അതേവര്‍ഷം കാറുകള്‍ തടഞ്ഞുനിര്‍ത്തി നീളമുള്ള താടികള്‍ ഉള്ളവരുടെ താടി വെട്ടിക്കളയുന്നതിനും സ്ത്രീകളുടെ ഹിജാബ് അഴിപ്പിക്കുന്നതിനും താജിക്കിസ്താന്‍ സാക്ഷ്യംവഹിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 23, 2024 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിജാബിന് വിലക്കേര്‍പ്പെടുത്തി താജിക്കിസ്താന്‍; കുട്ടികളുടെ ഈദാഘോഷങ്ങളും മുസ്‌ലിം ഭൂരിപക്ഷരാജ്യം നിരോധിച്ചു