ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; ഉടൻ വിട്ടയക്കണമെന്ന് പാക് സുപ്രീംകോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാന്റെ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
അറസ്റ്റിലായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇടൻ വിട്ടയയ്ക്കാൻ സുപ്രീം കോടതി വിധി. അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാന്റെ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് നടപടിയിലൂടെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അപമാനിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇമ്രാനെ കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. എട്ട് ദിവസത്തേക്ക് ഇമ്രാൻ ഖാനെ റിമാൻഡ് ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ധിയാൽ, ജസ്റ്റിസ് മുഹമ്മദ് അലി മസ്ഹർ, ജസ്റ്റിസ് അത്താർ മിനല്ലാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. അൽ ഖാദിർ ട്രസ്റ്റ് കേസിലെ അറസ്റ്റിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വിധി. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്തു നിന്ന് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തതിൽ കോടതി രോഷം പ്രകടിപ്പിച്ചു.
Also Read- ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധം: 130 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; 1000ത്തോളം പേർ അറസ്റ്റിൽ
കഴിഞ്ഞ ബുധനാഴ്ചയാണ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാനായി പ്രത്യേക കോടതിയിൽ ഹാജരായപ്പോൾ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ, വൻ പ്രതിഷേധമാണ് തെഹ് രീക് ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധിച്ച ആയിരത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
advertisement
Also Read- ‘ഇമ്രാൻഖാൻ അനുകൂലികൾ ഇന്ത്യയിൽ നിന്ന് ആർഎസ്എസും ബിജെപിയും അയച്ചവർ’: ആരോപണവുമായി പാക് പ്രധാനമന്ത്രിയുടെ സഹായി
സുരക്ഷാ സേനയും പിടിഐ അനുഭാവികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 12-ൽ കൂടുതൽ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 11, 2023 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; ഉടൻ വിട്ടയക്കണമെന്ന് പാക് സുപ്രീംകോടതി