ഗാസയിലേക്കുള്ള ഒരു സൈനികന് പാക്കിസ്ഥാൻ സൈനിക മേധാവി ആവശ്യപ്പെട്ടത് 8 ലക്ഷം!
- Published by:Nandu Krishnan
- news18-malayalam
Last Updated:
പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുപകരം ഗാസ പ്രതിസന്ധിയെ ഒരു പണമിടപാടാക്കി മാറ്റിയെന്നാണ് പാകിസ്ഥാനെതിരെ ഉയരുന്ന വിമർശനം
സൈനികർക്ക് വില നിശ്ചയിച്ചതിന്റെ പേരിൽ വിവാദത്തിലായി പാകിസ്ഥാൻ. ഗാസയിലെ സമാധാന സൈന്യത്തിന്റെ ഭാഗമാകാൻ ഒരു സൈനികന് 10,000 ഡോളർ (8.86 ലക്ഷം രൂപ) പാക് സൈനിക മേധാവി ജനറൽ അസിം മുനീർ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി മുതിർന്ന പാകിസ്ഥാൻ പത്രപ്രവർത്തക അസ്മ ഷിരാസി അവകാശപ്പെടുന്നു. എന്നാൽ ഇസ്രായേൽ ഇത് നിരസിക്കുകയും പകരം ഒരു സൈനികന് വെറും 100 ഡോളർ (8,860 രൂപ) വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്. ഷിരാസിയുടെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, ആകെ 200 മില്യൺ ഡോളറാണ് പാകിസ്ഥാന്റെ ആവശ്യം.
advertisement
അതേസമയം "മുസ്ലീം ലോകത്തിന്റെ സംരക്ഷകൻ" എന്ന് വർഷങ്ങളായി സ്വയം പ്രചരിപ്പിക്കുന്ന പാകിസ്ഥാൻ പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനു പകരം ഗാസ പ്രതിസന്ധിയെ ഒരു പണമിടപാടാക്കി മാറ്റിയെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഗാസ പോലുള്ള ഒരു പ്രതിസന്ധിയിൽ പോലും പാകിസ്ഥാൻ സൈന്യം സമാധാനത്തിലല്ല, ലാഭമാണ് നോക്കുന്നതെന്നാണ് വിമർശനം.
advertisement
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന ഗാസ സമാധാന പദ്ധതിയിൽ, പലസ്തീൻ പോലീസിനെ പരിശീലിപ്പിക്കുന്നതിനും യുദ്ധത്തിൽ തകർന്ന പ്രദേശം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനുമായി ഒരു താൽക്കാലിക, ബഹുരാഷ്ട്ര വിന്യാസമായ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ സേനയ്ക്ക് അമേരിക്കയിൽ നിന്നും സൈനികർ ഉണ്ടാവില്ലെന്നും പകരം അറബ് രാജ്യങ്ങളടക്കമുള്ള മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിൽ പാകിസ്ഥാന് അഭിമാനമുണ്ടെന്നായിരുന്നു ഒക്ടോബർ അവസാനം പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്.
advertisement
പാകിസ്ഥാൻ 20,000 സൈനികരെ ഗാസയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ, ഇസ്രായേലിന്റെ മൊസാദ്, സിഐഎ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളെ തുടർന്നാണ് ഈ നീക്കം നടന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു . പാകിസ്ഥാൻ സൈന്യം ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ നിർവീര്യമാക്കുകയും പാശ്ചാത്യ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രദേശം സ്ഥിരപ്പെടുത്തുകയും ചെയ്യും എന്ന് വൃത്തങ്ങൾന്യൂസ് 18നോട് പറഞ്ഞു.
advertisement
പാകിസ്ഥാൻ സൈന്യത്തെ വാടകയ്ക്ക് കൊടുക്കുക എന്ന ആശയം പുതിയതല്ല. പതിറ്റാണ്ടുകളായി, പാകിസ്ഥാൻ വിദേശത്തേക്ക് സൈന്യത്തെ അയച്ചത് നിസ്വാർത്ഥത കൊണ്ടല്ല, മറിച്ച് പണത്തിനോ എണ്ണയ്‌ക്കോ രാഷ്ട്രീയ മുതലെടുപ്പിനോ വേണ്ടിയാണ്.1979-ൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് പിടിച്ചടക്കലിൽ, ഒരു പ്രക്ഷോഭത്തെ തകർക്കാൻ പാകിസ്ഥാൻ കമാൻഡോകൾ സൗദി അറേബ്യയ്ക്ക് സഹായം നൽകിയതു മുതൽ അഫ്ഗാനിസ്ഥാനിലെ രണ്ട് അമേരിക്കൻ യുദ്ധങ്ങൾ വരെയുള്ള സംഭവങ്ങളിൽ, വിദേശത്ത് സൈനികരെ വിന്യസിച്ചതിലൂടെ പാകിസ്ഥാൻ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലും സുരക്ഷയ്ക്കായി പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു. പാകിസ്ഥാന്റെ തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഹ 2 ബില്യൺ ഡോളറിന്റെ രക്ഷാസഹായം പ്രഖ്യാപിച്ചതിനൊപ്പമായിരുന്നു ഇത്,
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 06, 2025 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിലേക്കുള്ള ഒരു സൈനികന് പാക്കിസ്ഥാൻ സൈനിക മേധാവി ആവശ്യപ്പെട്ടത് 8 ലക്ഷം!


