'വമ്പിച്ച ആദായ വിൽപന'; പാകിസ്ഥാൻ സ്ഥാനപതി ഇന്തോനേഷ്യയിലെ എംബസി കെട്ടിടം തന്നെ ആദായവിലയ്ക്ക് വിറ്റു

Last Updated:

വിദേശകാര്യമന്ത്രാലയം പോലും അറിയാതെയാണ് വിൽപന നടത്തിയതെന്ന് അന്വേഷണ ഏജൻസി കോടതിയിൽ.

ലാഹോർ: എംബസി വിവാദം പാകിസ്ഥാനിലും. പാകിസ്ഥാൻ മുൻ സൈനിക മേധാവിയും ഇന്തോനേഷ്യയിലെ മുൻ അംബാസിഡറുമായിരുന്ന സയിദ് മുസ്തഫ അൻവർ ജക്കാർത്തയിലെ പാക് എംബസി കെട്ടിടം ആദായ വിലയ്ക്ക് വിറ്റതാണ് പുതിയ വിവാദം. 2001-2002 കാലയളവിൽ അദ്ദേഹം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ പാക് സ്ഥാനപതിയായിരുന്ന കാലയളവിലാണ് 'ആദായ വിൽപന' നടത്തിയത്.
സയിദീ മുസ്തഫ അൻവറിനെതിരെ പാകിസ്ഥാനിലെ അഴിമതി വിരുദ്ധ അന്വേഷണ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇക്കഴിഞ്ഞ 19ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അനധികൃതമായി എംബസി കെട്ടിടം വിൽപന നടത്തിയതിലൂടെ പത്ത് കോടിയോളം രൂപ (1.32 മില്യൺ അമേരിക്കൻ ഡോളർ) അൻവർ സ്വന്തമാക്കിയെന്നാണ് അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞത്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട വിൽപനക്കായി അൻവർ പരസ്യം നൽകിയതെന്നും കോടതി രജിസ്ട്രാറിന് സമർപ്പിച്ച രേഖകളിൽ പറയുന്നു. അൻവർ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
ജക്കാർത്തയിൽ സ്ഥാനപതിയായി നിയമിതനായതുമുതൽ കെട്ടിടം വിൽക്കാനുള്ള നടപടികൾ അൻവർ ആരംഭിച്ചുവെന്ന് എൻഎബി ചൂണ്ടിക്കാട്ടുന്നു. വിൽപന നടപടികൾ തുടങ്ങിയശേഷമാണ് അൻവർ ഇങ്ങനെയൊരു ശുപാർശ മന്ത്രാലയത്തിന് സമർപ്പിച്ചത്. അതേസമയം, തങ്ങളുടെ അറിവോടെയല്ലാതെ കെട്ടിടം വിൽക്കാൻ പാടില്ലെന്ന് മന്ത്രാലയം പലതവണ കത്തിലൂടെ അൻവറിനെ അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അൻവർ വിൽപനയുമായി മുന്നോട്ടുപോവുകയായിരുന്നു.
advertisement
മുൻ സ്ഥാനപതി അടക്കമുള്ളവര്‍ക്കെതിരായ അഴിമതി കേസുകളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ എൻഎബി കാലതാമസം വരുത്തുന്നുവെന്ന് പാക് സുപ്രീംകോടതി കഴിഞ്ഞ മാസം കുറ്റപ്പെടുത്തിയിരുന്നു. രജിസ്ട്രാർ ഓഫീസിലെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ബന്ധപ്പെട്ട ജഡ്ജിക്ക് കൈമാറും.എന്തായാലും പുതിയ വിവാദം ഇസ്ലാമാബാദിനെ ഞെട്ടിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
'വമ്പിച്ച ആദായ വിൽപന'; പാകിസ്ഥാൻ സ്ഥാനപതി ഇന്തോനേഷ്യയിലെ എംബസി കെട്ടിടം തന്നെ ആദായവിലയ്ക്ക് വിറ്റു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement