ഭീരുത്വം! യുഎസിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഭീകരാക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണെന്നും ആക്രമണത്തെ അപലപിക്കുകയാണെന്നും പറഞ്ഞു
ന്യൂഡല്‍ഹി: യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആക്രമണത്തെ അപലപിച്ചത്.
ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണെന്നും ആക്രമണത്തെ അപലപിക്കുകയാണെന്നും പറഞ്ഞു. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെയെന്നും അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും മോദി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
We strongly condemn the cowardly terrorist attack in New Orleans. Our thoughts and prayers are with the victims and their families. May they find strength and solace as they heal from this tragedy.
— Narendra Modi (@narendramodi) January 2, 2025
advertisement
അമേരിക്കന്‍ പൗരനും മുന്‍ സൈനികനുമായ ഷംസുദ്ദീന്‍ ജബ്ബാറാണ് വാടകയ്‌ക്കെടുത്ത ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. സംഭവം ഭീകരാക്രമണമാണെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ആക്രമി കൊല്ലപ്പെട്ടിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലര്‍ച്ചെ 3.15നാണ് സംഭവം.
ആള്‍ക്കൂട്ടത്തിലേക്ക് അക്രമി പിക്ക് അപ്പ് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അമിത വേഗതയിലായിരുന്ന ഈ വാഹനം നിരവധി ആളുകളെ ഇടിച്ചിട്ടു. ശേഷം ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐഇഡി എന്നു സംശയിക്കുന്ന വസ്തു വാഹനത്തില്‍നിന്നു കണ്ടെടുത്തിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് എഫ്ബിഐയുടെ പ്രാഥമിക നിഗമനം. അക്രമിയെ ഐ എസ് ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
Summary: Prime Minister Narendra Modi on Thursday “strongly condemned" the terrorist attack in New Orleans in which at least 15 people were killed and dozens were injured.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 02, 2025 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഭീരുത്വം! യുഎസിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു