Melodi: 'നല്ല സുഹൃത്തുക്കൾ'; നരേന്ദ്ര മോദിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി; വൈറൽ

Last Updated:

'നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍' എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. 'മെലഡി' (#Melodi) എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) ആണ് മെലോണി മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. മെലോണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി.
'നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍' എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. 'മെലഡി' (#Melodi) എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു. ഇതുവരെ 18 ദശലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടത്. 247.7k ലൈക്കുകളും ലഭിച്ചു. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു.
advertisement
advertisement
ഈ വർഷത്തെ ഏറ്റവും മികച്ച സെൽ‌ഫി എന്നാണ് ചിലർ സോഷ്യൽ മീഡിയയില്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധത്തെ ബന്ധപ്പെടുത്തികൊണ്ട്, ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി മോദി 2024 ലെ ലോക്‌സഭാ പ്രചാരണത്തിനായി മെലോണിയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ചിലർ നിർദ്ദേശിച്ചു.
ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
Melodi: 'നല്ല സുഹൃത്തുക്കൾ'; നരേന്ദ്ര മോദിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി; വൈറൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement