ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടവരിൽ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും

Last Updated:

മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

ചെന്നൈ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളംബോ കതുനായകെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Summary: Sri Lanka Minister Sanath Nishantha and the police constable, who was his security officer and driver died in an accident on the Katunayake Expressway near Kandana early this morning.
മലയാളം വാർത്തകൾ/ വാർത്ത/World/
ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടവരിൽ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement