'പത്ത് ദിവസത്തിനകം വീണ്ടും ഖുര്‍ആൻ കത്തിക്കുമെന്ന്' സ്വീഡനിലെ ഖുർആൻ കത്തിക്കൽ പ്രതിഷേധത്തിന്റെ സംഘാടകൻ

Last Updated:

വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ തന്റെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി മറ്റൊരു പ്രതിഷേധം നടത്തുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സൽവാൻ മോമിക

(Image: @lakarstudent0/Twitter)
(Image: @lakarstudent0/Twitter)
സ്റ്റോക്ക്‌ഹോം മസ്ജിദിന് പുറത്ത് ഖുർആന്റെ പേജുകൾ കത്തിച്ച സംഭവത്തിൽ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ അടുത്ത 10 ദിവസത്തിനുള്ളിൽ മറ്റൊരു ഖുർആൻ കത്തിക്കൽ പ്രതിഷേധം കൂടി നടത്തുമെന്ന് സ്റ്റോക്ക് ഹോമിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സൽവാൻ മോമിക സ്വീഡിഷ് മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കാൻ സ്വീഡിഷ് പൊലീസ് 37കാരന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുർആന്റെ പേജുകൾ കീറി തീയിട്ടത്.
ഈദ് അൽ-അദ്ഹയുടെ തുടക്കവും സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടനത്തിന്റെ അവസാനവും ഒത്തുചേരുന്ന ദിനത്തിൽ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചത് ഇസ്ലാമിക രാജ്യങ്ങളിലടക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തന്റെ പ്രവൃത്തി വലിയ വിമർശനങ്ങൾക്ക് കാരണമാകുമെന്ന് തനിക്ക് അറിയാമെന്നും ആയിരക്കണക്കിന് വധഭീഷണി സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എക്സ്പ്രസെൻ പത്രത്തോട് മോമിക പറഞ്ഞു. എന്നാൽ വരും ആഴ്ചകളിൽ വീണ്ടും സമാനമായ പ്രതിഷേധം നടത്താൻ ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ”അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്റ്റോക്ക്ഹോമിലെ ഇറാഖ് എംബസിക്ക് മുന്നില്‍ ഇറാഖി പതാകയും ഖുർആനും കത്തിക്കും”- മോമിക പറഞ്ഞു.
advertisement
അഭിപ്രായ സ്വതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് അനുമതി നൽകിയ പൊലീസ്, എന്നാൽ ഒരു വിഭാഗത്തിനെതിരെയുണ്ടായ പ്രതിഷേധം അന്വേഷിക്കുമെന്ന് പിന്നീട് വ്യക്തമാക്കി. പള്ളിക്ക് വളരെ അടുത്ത് വെച്ചാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തന്റെ പ്രതിഷേധം വിദ്വേഷ കുറ്റകൃത്യത്തിൽ വരുന്നതല്ലെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെതിരായ പ്രതിഷേധമല്ലെന്നും മോമിക പറയുന്നു.
“തീയിട്ടത് വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കാൻ പൊലീസിന് അവകാശമുണ്ട്. അവരുടെ കണ്ടെത്തൽ ശരിയും തെറ്റുമാകാം ”- മോമിക പത്രത്തോട് പറഞ്ഞു, അവസാനം തീരുമാനിക്കേണ്ടത് കോടതിയാണെന്നും മോമിക പറഞ്ഞു. ഖുര്‍ആൻ കത്തിച്ചുള്ള പ്രതിഷേധമടക്കമുള്ളവയ്ക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ സ്വീഡിഷ് കോടതി രംഗത്ത് വന്നിരുന്നു. ഇതുകഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയത്.
advertisement
ജനുവരിയിൽ തുർക്കി എംബസിക്ക് പുറത്ത് മുസ്ലിം വിശുദ്ധ ഗ്രന്ഥം കത്തിച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ആഴ്ചകളോളം പ്രതിഷേധങ്ങൾക്ക് കാരണമായി. സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും സ്വീഡന് നാറ്റോ അംഗത്വം നൽകരുതെന്ന ആവശ്യവും ഉയർന്നിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'പത്ത് ദിവസത്തിനകം വീണ്ടും ഖുര്‍ആൻ കത്തിക്കുമെന്ന്' സ്വീഡനിലെ ഖുർആൻ കത്തിക്കൽ പ്രതിഷേധത്തിന്റെ സംഘാടകൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement