കാറുകൾ കൂട്ടിയിടിച്ച് യുഎസിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
- Published by:ASHLI
- news18-malayalam
Last Updated:
ഇവരുടെ വിയോഗത്തോടെ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ആദിർയാൻ മാത്രമാണ്
വാഷിംഗ്ടൻ: അമിത വേഗത്തിൽ എത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സസിലാണ് അപകടം ഉണ്ടായത്. മണി അരവിന്ദ്(45) ഭാര്യ പ്രദീപ, മകൾ ആൻഡ്രിയ(17) എന്നിവരാണ് മരിച്ചത്. അരവിന്ദിന്റെ കാറിലേക്ക് വന്ന് ഇടിച്ച കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും മരിച്ചു.160 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു കാർ വന്നത്.
അരവിന്ദും കുടുംബവും സഞ്ചരിച്ച കാർ 112 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു. മകളെ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം ഉണ്ടാവുന്നത്. ദമ്പതികളുടെ മകൻ ആദിർയാൻ സംഭവ സമയത്ത് ഒപ്പം ഇല്ലായിരുന്നു. ഇവരുടെ വിയോഗത്തോടെ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ആദിർയാൻ മാത്രമാണ്.
ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ആൻഡ്രിയ ഡാലസ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതേസമയം എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസ് നിരീക്ഷണം. നിയന്ത്രണം വിട്ടെത്തിയ വാഹനം അരവിന്ദിന്റെ കാറിലേക്ക് വന്ന് ഇടിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 18, 2024 10:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാറുകൾ കൂട്ടിയിടിച്ച് യുഎസിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം