US Election 2020| 'വലിയ വിജയ'മെന്ന് ഡൊണാൾഡ് ട്രംപ്; ജോ ബൈഡൻ തെരഞ്ഞെടുപ്പ് 'കവരുന്നുവെന്നും' ആരോപണം

Last Updated:

നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

വാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ വലിയ വിജയമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. 'വലിയ വിജയത്തിലേക്കാണ് നമ്മൾ. പക്ഷേ അവർ തെര‍ഞ്ഞെടുപ്പ് കവർന്നെടുക്കാൻ ശ്രമിക്കുകയാണ്.ഞങ്ങൾ അത് അനുവദിക്കില്ല. വോട്ടെടുപ്പ് കഴിഞ്ഞാൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്'- ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഈ ട്വീറ്റിൽ റെഡ് ഫ്ളാഗ് ചെയ്തിട്ടുണ്ട്.
അതേസമയം, അവസാന വോട്ടും എണ്ണുന്നതുവരെ ഒന്നും അവസാനിക്കില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. നമ്മൾ നല്ല നിലയിലാണ്യ നമ്മൾ വിജയത്തിലേക്ക് നീങ്ങുകയാണ്. അരിസോണയുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. ജോർജിയയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. പെൻസിൽവാനിയയിൽ നമ്മൾ വിജയിക്കും. പക്ഷേ വോട്ടെണ്ണി കഴിയാൻ സമയമെടുക്കും'- പ്രവർത്തകരോട് ജോ ബൈഡൻ പറഞ്ഞു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ (രാവിലെ 11.50) ജോ ബൈഡൻ 215 ഉം ട്രംപ് 171 ഉം വോട്ടുകൾ നേടി.
advertisement
[NEWS]IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം[NEWS]
നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള കാലിഫോര്‍ണിയ(55) ബൈഡനൊപ്പമാണ് നിലകൊള്ളുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഫ്ളോറിഡയില്‍ ട്രംപ് ആണ് മുന്നേറുന്നത്. 29 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ഫ്‌ളോറിഡ നഷ്ടമാവുകയാണെങ്കില്‍ ഭരണം ട്രംപിന് നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണ് വിലയിരുത്തല്‍. ജോജിയയിലും ട്രംപിന് തന്നെയാണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയും ട്രംപിനൊപ്പം നിന്നു.
advertisement
19 സംസ്ഥാനങ്ങളില്‍ ബൈഡനും 17 സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും ലഭിച്ചതായാണ് വിവരം
മലയാളം വാർത്തകൾ/ വാർത്ത/World/
US Election 2020| 'വലിയ വിജയ'മെന്ന് ഡൊണാൾഡ് ട്രംപ്; ജോ ബൈഡൻ തെരഞ്ഞെടുപ്പ് 'കവരുന്നുവെന്നും' ആരോപണം
Next Article
advertisement
അമൃത എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്ക്; സർവീസ് ഒക്ടോബർ 16 മുതൽ
അമൃത എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്ക്; സർവീസ് ഒക്ടോബർ 16 മുതൽ
  • തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി

  • മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം സ്റ്റോപ്പുകൾ അധികമായി ഉണ്ടാകും.

  • രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

View All
advertisement