advertisement

War in Ukraine| നരേന്ദ്ര മോദി - വ്ളാഡിമിർ പുടിന്‍ ചര്‍ച്ചയ്ക്ക് സാധ്യത; ഇന്ന് രാത്രി സംസാരിച്ചേക്കും

Last Updated:

യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

modi-putin
modi-putin
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിന്റെ (Ukraine War)പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി (Vladimir Putin) ഇന്ന് രാത്രി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. നിലവിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുകയാണ്.
റഷ്യ- യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ക്രൂഡോയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നുവെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
advertisement
യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 'ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്‌ നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’– യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞു.
advertisement
യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയിലെ യുക്രെയ്ന്‍ സ്ഥാനപതി ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുക്രെയിനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിലാണ് നിലവില്‍ ഇന്ത്യ ശ്രദ്ധിക്കുന്നത്.
advertisement
ഇന്ന് പുലര്‍ച്ചെയാണ് യുക്രെയ്നില്‍ ആക്രമണം നടത്താന്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രെയ്നിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
War in Ukraine| നരേന്ദ്ര മോദി - വ്ളാഡിമിർ പുടിന്‍ ചര്‍ച്ചയ്ക്ക് സാധ്യത; ഇന്ന് രാത്രി സംസാരിച്ചേക്കും
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement