ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈംഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ് എന്ന് റിപ്പോർട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
എല്ലാ വർഷത്തേയും പോലെ, അഞ്ച് ദിവസത്തെ വാർഷിക മീറ്റിംഗാണ് ഇത്തവണയും
ഇത്തവണത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന് വേദിയാകാനുള്ള തയ്യാറെടുപ്പിലാണ് സ്വിറ്റ്സർലൻഡിലെ ദാവോസ്. മീറ്റിംഗിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളും വ്യവസായികളും ഒത്തുകൂടുന്നതിനാൽത്തന്നെ ദാവോസിൽ ലൈംഗിക തൊഴിൽ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. അതിഥികൾക്ക് അകമ്പടി സേവിക്കുന്നത് മുതൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പല കാര്യങ്ങൾക്കും തങ്ങളെ അവർ സമീപിക്കുമെന്ന് ആർഗൗവിലെ ഒരു സെക്സ് വർക്കർ ഏജൻസിയുടെ മാനേജർ പറയുന്നു.
എല്ലാ വർഷത്തേയും പോലെ, അഞ്ച് ദിവസത്തെ വാർഷിക മീറ്റിംഗാണ് ഇത്തവണയും. കാലാവസ്ഥാ വ്യതിയാനം, ജീവിതച്ചെലവിലെ പ്രതിസന്ധി, ഭക്ഷ്യ അരക്ഷിതാവസ്ഥ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ നടക്കുന്ന WEF വാർഷിക സമ്മേളനത്തിൽ വ്യവസായ പ്രമുഖർ, സർക്കാർ മേധാവികൾ, സിവിൽ സമൂഹത്തിലെ നേതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
advertisement
തങ്ങൾക്ക് കഴിഞ്ഞ ആഴ്ച 11 റിസർവേഷനുകളും 25 പേരിൽ നിന്നും അന്വേഷണങ്ങളും ലഭിച്ചു എന്ന് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് നിന്ന് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) അകലെയുള്ള ആർഗൗവിലെ സെക്സ് വർക്കർ ഏജൻസിയുടെ മാനേജരെ ഉദ്ധരിച്ച് സ്വിസ് ന്യൂസ് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു. അതിഥികളോടൊപ്പം അകമ്പടി സേവിക്കുന്നത് മുതൽ അത്താഴം കഴിക്കാനും, അവരുടെ ആവശ്യമായ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനും വരെ പലരും തങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.
യോഗത്തിൽ പങ്കെടുക്കുന്ന 2,700 പ്രതിനിധികളിൽ ഒരാൾ തന്റെ ഒരു ഇടപാടുകാരനാണെന്നും അയാളൊരു അമേരിക്കക്കാരനാണ് എന്നുമാണ്.ഒരു ലൈംഗികത്തൊഴിലാളി ജർമ്മൻ ടാബ്ലോയിഡ് പത്രമായ ബിൽഡിനോട് പറഞ്ഞു. താൻ ഒരു മണിക്കൂറിന് ഏകദേശം 760 ഡോളറും രാത്രി മുഴുവൻ ചെലവഴിക്കുന്നതിന് 2,500 ഡോളറുമാണ് ഈടാക്കുന്നതെന്ന് മറ്റൊരാൾ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ഈ വർഷം എത്ര ലൈംഗികത്തൊഴിലാളികൾ ദാവോസിൽ എത്തുമെന്ന് കൃത്യമായി വ്യക്തമല്ല. യുകെ പത്രമായ ദി ടൈംസ് നടത്തിയ അന്വേഷണത്തിൽ കുറഞ്ഞത് 100 ലൈംഗികത്തൊഴിലാളികൾ എങ്കിലും ഈ സമയത്ത് ദാവോസിലേക്ക് എത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്വിറ്റ്സർലൻഡിലെ ലൈംഗിക തൊഴിൽ
1940-കൾ മുതൽ സ്വിറ്റ്‌സർലൻഡിൽ ലൈംഗികത്തൊഴിൽ നിയമവിധേയമാണ്. ലൈംഗിക തൊഴിലാളികൾ സർക്കാർ അവരുടേ പേര് രജിസ്റ്റർ ചെയ്യുകയും പതിവായി പരിശോധനയ്ക്ക് വിധേയരാകുകയും വേണം. അവർ നികുതി അടയ്ക്കുകയും സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകളിലേക്ക് സംഭാവന നൽകുകയും വേണമെന്നും യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു.
advertisement
2023-ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ആരൊക്കെയാണ് പങ്കെടുക്കുന്നത്?
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള 2,700-ലധികം നേതാക്കൾ പങ്കെടുക്കും. 600-ഓളം സിഇഒമാരും 50-ലധികം രാഷ്ട്രത്തലവന്മാരും, ഗവൺമെന്റ് തലവന്മാരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റംഫോസ എന്നിവരാണ് ഈ വർഷത്തെ സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കുന്ന പ്രമുഖർ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 19, 2023 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈംഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ് എന്ന് റിപ്പോർട്ട്