പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കുമോ?

Last Updated:

ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം ഭീകരരുടെ ക്യാംപുകള്‍ മാത്രമായിരിക്കില്ല, മറിച്ച് പാക് സൈന്യം കൂടിയായിരിക്കും

നരേന്ദ്ര മോദി
നരേന്ദ്ര മോദി
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പൂര്‍ണമായ ഒരു പ്രതികാരം നടത്തുമോ അതോ പാകിസ്ഥാന്‍ സൈന്യത്തിന്റെ നെഞ്ചില്‍ ഒരു മിന്നലാക്രമണം നടത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഉറി ഭീകരാക്രമണത്തിന് ശേഷം 2016ല്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 2019ല്‍ ബാലക്കോട്ട് നടത്തിയ വ്യോമാക്രമണവും നമ്മള്‍ കണ്ടു. പഹല്‍ഗാമില്‍ 26 നിരായുധരായ വിനോദസഞ്ചാരികളെ കൊലപ്പെടുത്താന്‍ തീവ്രവാദികളെ അയച്ചതിന് ഇന്ത്യ പാകിസ്ഥാനെ എങ്ങനെ ശിക്ഷിക്കുമെന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. തിരിച്ചടിയ്ക്കാവശ്യമുള്ള ആയുധശേഖരവും ശേഷിയും ഇന്ത്യയ്ക്കുണ്ട്. ഷിംല കരാറില്‍ നിന്ന് പാകിസ്ഥാന്‍ പിന്നോക്കം പോയതോടെ പാക് അധീനകശ്മീരിലേക്ക് കടന്നുചെല്ലാനും അത് അവകാശപ്പെടാനുമുള്ള വാതിലുകള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്. പാകിസ്ഥാനെ രണ്ടായി വിഭജിക്കാനുള്ള നിയോഗം ഇന്ദിരാഗാന്ധിക്കായിരുന്നുവെങ്കില്‍ ഇതിനുള്ള നിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കാം.
advertisement
ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളില്‍ റഫേല്‍ യുദ്ധ വിമാനങ്ങളും ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈലുകളും സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുകൊണ്ടുന്നെ പാകിസ്ഥാനെതിരേ മാരകമായ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് കഴിയും.
"പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കും ഈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വലിയ ശിക്ഷ ലഭിക്കും," പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തവും രോക്ഷത്തോടെയും പറഞ്ഞ വാക്കുകളാണിത്.
പാക് സൈന്യത്തെ പിന്തുടരുക
ഒരു കാര്യം വ്യക്തമാണ്. പാകിസ്ഥാന്‍ സൈന്യത്തെയും അതിന്റെ തലവന്‍ അസിം മുനീറിനെയുമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതികളായി ഇന്ത്യ കണക്കാക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മുനീര്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണിത്.
advertisement
ആക്രമണം നടത്തിയ ഭീകരരുടെ അതിര്‍ത്തി കടന്നുള്ള ബന്ധത്തിന്റെയും പാകിസ്ഥാനുമായുള്ള അവരുടെ ബന്ധത്തിന്റെയും പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചതിന്റെയും വ്യക്തമായ തെളിവുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇത് സംബന്ധിച്ച് വിവരങ്ങൾ വിദേശ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
അതിനാല്‍ ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം ഭീകരരുടെ ക്യാംപുകള്‍ മാത്രമായിരിക്കില്ല, മറിച്ച് പാക് സൈന്യം കൂടിയായിരിക്കും. ഭീകരരുടെ ഉറവിടം കൂടി ഇന്ത്യ പിന്തുടരേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നിരവധി ഭീകരരെ അജ്ഞാതരായ തോക്കുധാരികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ശത്രുക്കള്‍ക്ക് നേരെ രഹസ്യ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് തെളിയിച്ച അടുത്ത സഖ്യകക്ഷിയായ ഇസ്രയേലും ഇന്ത്യക്കൊപ്പമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാന്‍ മിക്കവാറും പ്രധാനപ്പെട്ട എല്ലാ ലോകശക്തികളും ഇന്ത്യയെ പിന്തുണച്ചേക്കും.
advertisement
"ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും. 'ഭൂമിയുടെ ഏതറ്റം വരെയും ഞങ്ങള്‍ അവരെ പിന്തുടരും," പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ വാക്കുകളാണിത്. താമസിക്കാതെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ സത്യമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ പക്കലുള്ള അഞ്ച് വലിയ ആയുധങ്ങള്‍
1. ഇന്ത്യ ഇപ്പോള്‍ റാഫേല്‍ യുദ്ധ വിമാനത്തില്‍ ഫ്രഞ്ച് സ്‌കാള്‍പ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളേക്കാള്‍ കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നു. മേഖലയില്‍ വ്യോമപോരാട്ടത്തില്‍ നമുക്ക് മികവ് നല്‍കുന്നു.
advertisement
2. 290 കിലോമീറ്റര്‍ ദൂരപരിധിയും 2.8 മാച്ച് വേഗതയുമുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ നാവിക സേനാ ഡിസ്‌ട്രോയറുകളില്‍ ഇത് സജ്ജീകരിച്ചിരിക്കുന്നു.
3. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ തുടങ്ങിയ വിമാനവാഹിനിക്കപ്പലുകള്‍ ഇന്ത്യയ്ക്കുണ്ട്. പാകിസ്ഥാനാകട്ടെ ഒന്നുപോലുമില്ല
4. ഒസാമ ബിന്‍ ലാദനെ പിടികൂടുന്നതിന് യുഎസ് ഉപയോഗിച്ചത് പോലെയുള്ള എംഎച്ച് 60ആര്‍ ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്കുണ്ട്. ഇത് നമ്മുടെ നാവിക കപ്പലുകളില്‍ നിന്നാണ് പ്രയോഗിക്കുന്നത്. പിനാക്ക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചറുകളും ഇന്ത്യയുടെ പക്കലുണ്ട്.
advertisement
5. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിവുള്ള റഷ്യന്‍ നിര്‍മിത എസ്-400 പ്രതിരോധ സംവിധാനത്തിന്റെ മൂന്ന് സ്‌ക്വാഡ്രണുകള്‍ ഇന്ത്യയ്ക്കുണ്ട്. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തടയാന്‍ ഇതിന് കഴിയും. ഇത് ഇന്ത്യുടെ പ്രതിരോധ ആയുധശേഖരത്തിലെ ഒരു പ്രധാനഭാഗമാണ്.
2019ലെ ബാലാക്കോട്ട് ആക്രമണം മുതല്‍ പാകിസ്ഥാനെ ശിക്ഷിക്കുന്നതിന് ഇതെല്ലാം ഇന്ത്യ പ്രയോജനപ്പെടുത്തി വരുന്നു.
2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മറുപടിയായി പാകിസ്ഥാന്റെ ബാലാകോട്ടിനുള്ളില്‍ ധീരമായ വ്യോമാക്രമണം നടത്തി. ഭീകരക്യാംപുകള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന സ്‌പൈസ്-200 ബോംബുകള്‍ ഘടിപ്പിച്ച മിറേജ് 2000 യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചത്.
advertisement
എന്നാല്‍ ബാലക്കോട്ട് ആക്രമണം ഒരു വിടവ് ഇന്ത്യയ്ക്ക് മുന്നില്‍ തുറന്നുകാട്ടി. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ വ്യോമതലത്തില്‍ മേധാവിത്വം സ്ഥാപിക്കുന്നതിനും ശത്രു വിമാനങ്ങളെ വെടിവെച്ചിടാന്‍ കഴിയുന്ന ആധുനിക പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് ഇത് കാട്ടി തന്നു. തുടര്‍ന്ന് റാഫേല്‍ യുദ്ധ വിമാനങ്ങളും എസ്-400 പ്രതിരോധ സംവിധാനവും ഇന്ത്യയിലെത്തി.
2020നും 2023നും ഇടയില്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ അംബാലയിലും ഹാഷിമാരയിലും സ്ഥാപിച്ചിരിക്കുന്ന ഈ അത്യാധുനിക യുദ്ധവിമാനങ്ങല്‍ സ്‌കാള്‍പ് പ്രസിഷന്‍ മിസൈലുകളും മീറ്റിയര്‍ ബിവിആര്‍ മിസൈലുകളും നിറച്ചിരിക്കുന്നു. 300 കിലോമീറ്ററിനപ്പുറവും മിസൈലാക്രമണം നടത്താനുള്ള ശേഷി ഇത് ഉറപ്പുനല്‍കുന്നു.
മോദിക്ക് പാക് അധിനിവേശ കശ്മീര്‍ ലഭിക്കുമോ?
ഷിംല കരാര്‍ നിറുത്തിവയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം പാകിസ്ഥാന് തന്നെ വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. കാരണം ലൈന്‍ ഓഫ് കണ്‍ട്രോള്‍ ഇനി അലംഘനീയമായ ഒന്നല്ല. ഷിംല കരാറിന് കീഴില്‍ ഇത് ലംഘിക്കാന്‍ പാടില്ലായിരുന്നു. ഷിംല കരാറില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയതോടെ ഇന്ത്യ ഇനി ലൈന്‍ ഓഫ് കണ്‍ട്രോള്‍ ബഹുമാനിക്കാന്‍ ബാധ്യസ്ഥരല്ല.
ഇതോടെ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സൈനിക സ്വാതന്ത്ര്യം തേടി തരും. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ ലംഘിച്ചിരുന്നു. ഇന്ത്യ ഇത് മറികടക്കാതെ സംയമനം പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷിംല കരാര്‍ ഇല്ലാതായതോടെ ഇന്ത്യക്ക് ലൈന്‍ ഓഫ് കണ്‍ട്രോളിലേക്ക് കടക്കാന്‍ കഴിയും. വേണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ വരെ പോകാം. ഇത് ലൈന്‍ ഓഫ് കണ്‍ട്രോളില്‍ അസ്ഥിരവും പ്രവചനാതീതവുമായ ഒരു രേഖയായി മാറുന്ന കൂടുതല്‍ ശക്തമായ സൈനിക ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാം.
പാക് അധീന കശ്മീരിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയാണ് പാകിസ്ഥാനുമായുള്ള പൂര്‍ത്തിയാകാത്ത ഏക കാര്യമെന്ന് മോദി സര്‍ക്കാരും ബിജെപിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിന്ധു നദീജല കരാര്‍ താത്കാലിമായി നിറുത്തിവെച്ചും, ഓരോ തുള്ളി വെള്ളത്തിനും വേണ്ടി പാകിസ്ഥാനെ ബുദ്ധിമുട്ടിക്കുമെന്ന് പറഞ്ഞുകൊണ്ടും ഇന്ത്യ ഇതിനകം തന്നെ നയതന്ത്രപരമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കരാര്‍ താത്കാലിമായി മരവിപ്പിച്ചതോടെ ജമ്മു കസ്മീരിലെ കിഷന്‍ഗംഗ, റാറ്റ്‌ലെ, പക്കല്‍ ദുല്‍ തുടങ്ങിയ ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കാനും പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇന്ത്യയ്ക്ക് ലഭിക്കും. അവയെ ഊര്‍ജ സംരംഭങ്ങളായല്ല തന്ത്രപരമായ സമ്മര്‍ദ്ദ പോയിന്റുകളായും ഉപയോഗിക്കാന്‍ കഴിയും.
പാകിസ്ഥാന്‍ അസ്വസ്ഥരാണെന്ന് വ്യക്തമാണ്. അവര്‍ ആശങ്കാകുലരാണ്. ഇന്ത്യയുടെ നടപടിയെ പാകിസ്ഥാന്‍ യുദ്ധമെന്നാണ് വിശേഷിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കുമോ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement