• HOME
  • »
  • NEWS
  • »
  • world
  • »
  • COVID 19| തോൽക്കാനാവില്ല; കോവിഡിനെ അതിജീവിച്ച് ബ്രിട്ടനിലെ 106 വയസുകാരി

COVID 19| തോൽക്കാനാവില്ല; കോവിഡിനെ അതിജീവിച്ച് ബ്രിട്ടനിലെ 106 വയസുകാരി

മൂന്ന് ആഴ്ചത്തെ കോവിഡുമായുള്ള പോരാട്ടത്തിന് ശേഷമാണ് ബർമ്മിങ്ഹാമിലെ മുത്തശ്ശി സുഖം പ്രാപിച്ചത്

Coronavirus

Coronavirus

  • Share this:
    ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെന്ന് കരുതുന്ന 106 വയസുകാരിയും രോഗത്തെ തോൽപ്പിച്ചു. ഇവരെ ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു

    കോനി ടിച്ചൻ എന്ന ബർമ്മിങ്ഹാമിലെ വൃദ്ധ മുത്തശ്ശിയാണ് മൂന്ന് ആഴ്ചത്തെ കോവിഡുമായുള്ള പോരാട്ടത്തിന് ശേഷം സുഖം പ്രാപിച്ചത്. എല്ലാ ടെസ്റ്റുകളിലും പരിപൂർണ ആരോഗ്യവതിയാണെന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ഇവർ ആശുപത്രി വിട്ടത്.
    You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ [PHOTOS]പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
    “ഈ വൈറസിനെ നേരിടാൻ കഴിഞ്ഞതില്‍ എനിക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നു, എത്രയും വേഗം എന്റെ കുടുംബത്തെ കാണാൻ കാത്തിരിക്കുവാണ്”, ടിച്ചൻ പറഞ്ഞു.

    1913 ൽ ജനിച്ച് ടിച്ചനെ മാർച്ച് പകുതിയോടെയാണ് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ COVID-19 രോഗവും കണ്ടെത്തുകയായിരുന്നു. മൂന്ന് ആഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഇപ്പോൾ രോഗത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നത്.


    Published by:user_49
    First published: