യുപിയിൽ കാണാതായ 15 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകം വസ്തുതർക്കത്തെ തുടർന്നെന്ന് പൊലീസ്

Last Updated:
ഹത്രാസ് സംഭവത്തിന് പിന്നാലെ, ഉത്തർപ്രദേശിൽ നിന്നും മറ്റൊരു ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്.
1/6
uttarakhand, crime, murder, skeltel found. 4 member family. ഉത്തരാഖണ്ഡ്, ഉത്തരാഖണ്ഡ് പൊലീസ്, കുടുംബത്തിലെ നാലുപേർ കൊലചെയ്യപ്പെട്ടു, മകളും മരുമകനും പിടിയിൽ
ലക്നൗ: ഹത്രാസ് സംഭവത്തിന് പിന്നാലെ യുപിയിൽ നിന്ന് വീണ്ടും ദുഃഖകരമായ വാർത്ത. രണ്ടാഴ്ചമുൻപ് കാണാതായ 15കാരിയുടെ ജീർണിച്ച മൃതദേഹം ചോളപ്പാടത്തിൽ കണ്ടെത്തി. കാൺപൂർ ദേഹാതിലാണ് സംഭവം.
advertisement
2/6
 സ്വത്തുതർക്കമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അമ്മാവന്മാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാൺപൂർ ദേഹാത് എസ്.പി. കേശവ് കുമാർ ചൗധരി പറഞ്ഞു.
സ്വത്തുതർക്കമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അമ്മാവന്മാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാൺപൂർ ദേഹാത് എസ്.പി. കേശവ് കുമാർ ചൗധരി പറഞ്ഞു.
advertisement
3/6
coimbatore, murder, husband killed by wife, dispute, murder in tamil nadu, കോയമ്പത്തൂർ, കൊലപാതകം, ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു
പെൺകുട്ടിയുടെ ഗ്രാമമായ ഗഹോലിയയിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള ചോളപ്പാടത്തിൽ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ശരീരത്തിന്റെ ഭാഗങ്ങൾ തെരുവ് നായ്ക്കളോ മറ്റോ ഭക്ഷിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
advertisement
4/6
murder, boy killed, 19-year-old and a juvenile arrested, Crime,
എന്നാൽ, കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രക്ഷിതാക്കൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പൊലീസ് ഇതു തള്ളിക്കളയുന്നു.
advertisement
5/6
murder, seven-year-old boy killed, Uttarpradesh, Noida
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപാണ് പെൺകുട്ടിയെ കാണാതായത്. ഒരാഴ്ച മുൻപ് രക്ഷിതാക്കൾ പൊലീസിൽ പരാതിയും നൽകി.
advertisement
6/6
murder, Man kills roommates, Delhi, Man kills roommates after tiff over paying rent
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രണ്ട് അമ്മാവന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബ്രിജ് ലാൽ (65), ജിയ ലാൽ (60) എന്നിവരാണ് അറസ്റ്റിലായത്. സ്വത്തുതർക്കത്തെ തുടർന്ന് കൊല നടത്തുകയായിരുന്നുവെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറയുന്നു.
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement