ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 'ദൃശ്യം 2' ചിത്രീകരണം സെപ്റ്റംബർ 17ന് ആരംഭിക്കും

Last Updated:
ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വറന്‍റീന്‍ ചെയ്തായിരിക്കും ചിത്രീകരണം
1/6
 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ 'ദൃശ്യം 2' വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ന്‍റെ ചിത്രീകരണം ഈ മാസം 17ന് ആരംഭിക്കും.
advertisement
2/6
 കോവിഡ് കേസുകള്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കുകയാണെന്ന് സംവിധായകന്‍ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി ആരംഭിക്കും.
advertisement
3/6
 ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു.
ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വറന്‍റീന്‍ ചെയ്തായിരിക്കും ചിത്രീകരണം.
advertisement
4/6
 അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച്‌ ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാനെന്നും ജീത്തു ജോസഫ് പറഞ്ഞു.
ടീം അംഗങ്ങളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവന്‍ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേര്‍തിരിച്ച്‌ ആയിരിക്കും ചിത്രീകരണം നടത്തുക.
advertisement
5/6
 കോവിഡിന്റെ പശ്ചാത്തില്‍ ജനക്കൂട്ടം ആവശ്യമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ഏറെ വെല്ലുവിളിയാവുന്നത് എന്നാല്‍ ദൃശ്യം 2വില്‍ അത്തരം സീക്വന്‍സുകളില്ല. ലോക്ഡൗണ്‍ കാലത്ത് സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നതായും ജീത്തു പറഞ്ഞു.
ആദ്യത്തെ ഷെഡ്യൂള്‍ കൊച്ചിയിലാകും എന്നാണ് സൂചന. അഭിനേതാക്കള്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങള്‍ ഒരുക്കും.
advertisement
6/6
 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ 'ദൃശ്യം 2' വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.
ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement