''ഭക്ഷണം തന്നാല്‍ ഫോണ്‍ തരാം''; പുതിയ ടെക്‌നിക്കുമായി ബാലിയിലെ കുരങ്ങന്‍മാര്‍; വൈറല്‍ വീഡിയോ
- Published by:Sarika KP
- news18-malayalam
Last Updated:
'അവര്‍ക്കറിയാം എങ്ങനെ കച്ചവടം നടത്തണമെന്ന്,' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.
വിനോദസഞ്ചാരികളുടെ ഫോണ്‍ പിടിച്ചുവെച്ച് തങ്ങള്‍ക്കുള്ള ഭക്ഷണം ഉറപ്പാക്കുന്ന കുരങ്ങന്‍മാരെപ്പറ്റി കേട്ടിട്ടുണ്ടോ. അത്തരം കുരങ്ങന്‍മാര്‍ ബാലിയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോയില്‍ യുവതിയുടെ ഫോണ്‍ മുറുകെപിടിച്ച് ഒരു കുരങ്ങന്‍ ഇരിക്കുന്നത് കാണാം. കുരങ്ങന്റെ കൈയ്യില്‍ നിന്നും തന്റെ ഫോണ്‍ വാങ്ങാനായി യുവതി ബാഗില്‍ നിന്നും ഭക്ഷണം എടുത്ത് കൊടുക്കുന്നു. എന്നാല്‍ അതിലൊന്നും വീഴാന്‍ കുരങ്ങന്‍ ആദ്യം തയ്യാറായില്ല. അവസാനം യുവതി ബാഗില്‍ നിന്നും രണ്ട് പഴങ്ങള്‍ നല്‍കി. ഇതോടെ ഫോണ്‍ യുവതിയ്ക്ക് നേരെ നീട്ടി കുരങ്ങന്‍ നടന്നകലുകയാണ്.
advertisement
ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
‘ അവര്‍ക്കറിയാം എങ്ങനെ കച്ചവടം നടത്തണമെന്ന്,’ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.
” ഒരിക്കല്‍ ബാലിയില്‍ വെച്ച് ഒരു കുരങ്ങന്‍ എന്റെ മകളുടെ രണ്ട് ഷൂസ് എടുത്തുകൊണ്ട് പോയി. പിന്നീട് അതിന് ഭക്ഷണം വാഗ്ദാനം ചെയ്ത് ഷൂസ് തിരികെ വാങ്ങാന്‍ നോക്കി. വളരെ ദേഷ്യത്തിലായിരുന്നു ആ കുരങ്ങ്,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
In Bali, monkeys learned to steal phones and eyeglasses to negotiate them for food
[📹 Bali Top Holiday / balitopholiday]pic.twitter.com/P4sGy4hTch
— Massimo (@Rainmaker1973) October 16, 2023
advertisement
2021ലെ റിപ്പോര്‍ട്ട് പ്രകാരം ബാലിയിലെ ഉലുവാറ്റു ക്ഷേത്രം കുരങ്ങന്‍മാരുടെ ഇഷ്ട സങ്കേതമായി മാറിയിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സാധനങ്ങള്‍ ഇവ കൈക്കലാക്കുന്നതും പതിവാണ്. ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ചാണ് പലരും തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഇവരില്‍ നിന്നും തിരികെ വാങ്ങുന്നത്.
മണിക്കൂറുകളോളം പരിശ്രമിച്ചാണ് പലരും തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും മറ്റും കുരങ്ങൻമാരുടെ കൈകളിൽ നിന്ന് തിരികെ വാങ്ങുന്നത്. കുറഞ്ഞത് 25 മിനിട്ടെങ്കിലും ഈ വിലപേശലിന് എടുക്കുമത്രേ..
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
October 18, 2023 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
''ഭക്ഷണം തന്നാല്‍ ഫോണ്‍ തരാം''; പുതിയ ടെക്‌നിക്കുമായി ബാലിയിലെ കുരങ്ങന്‍മാര്‍; വൈറല്‍ വീഡിയോ