കവർച്ചാശ്രമത്തിനിടെ വീട്ടിൽ കയറി കുളിച്ച് മോഷ്ടാവ്; വീട്ടുടമസ്ഥൻ കള്ളനെ പിടിച്ചത് ടവൽ ധരിച്ച നിലയിൽ

Last Updated:

മുകളിലത്തെ നിലയിലെ മുറിയിൽ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ഭാര്യയാണ് സംശയം പ്രകടിപ്പിച്ചതെന്ന് സ്റ്റീവ് പറഞ്ഞു.

കാലിഫോർണിയയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കടന്ന് കുളിമുറിയിൽ കയറി കുളിച്ച കവർച്ചക്കാരനെ പോലീസ് പിടികൂടി. കാലിഫോർണിയയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കവർച്ചാക്കുറ്റം ചുമത്തിയ ഈ വ്യക്തി കുളി കഴിഞ്ഞ് ഒരു ടവൽ മാത്രം ധരിച്ച് വീട്ടുടമയായ സ്റ്റീവ് ബോയറുടെ മുന്നിൽപ്പെടുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറിയിൽ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ഭാര്യയാണ് സംശയം പ്രകടിപ്പിച്ചതെന്ന് സ്റ്റീവ് പറഞ്ഞു.
രാത്രി 11 മണിയോടെ ടി വി കണ്ടുകൊണ്ടിരുന്ന ഭാര്യ മുകളിൽ ശബ്ദം കേൾക്കുകയും ആരോ അതിക്രമിച്ചു കടന്നിരിക്കാമെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റീവ് ശബ്ദത്തിന്റെ ഉറവിടം എന്താണെന്നറിയാൻ ഒരു തോക്കുമായി മുകളിലേക്ക് പോയി. ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിച്ചു മുകളിലെത്തിയ സ്റ്റീവ് കുളികഴിഞ്ഞ് ടവൽ ധരിച്ച് പടിക്കെട്ടിന് സമീപം നിൽക്കുന്ന കവർച്ചക്കാരനെയാണ് കണ്ടതെന്ന് എൽ എ ഡി ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
കവർച്ചാശ്രമം നടത്തിയ ആളുടെ പേര് കരോള ടിയാഗോ ഫ്രയ്റ്റസ് എന്നാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വാതിലിലെ ഗ്ലാസ് പാനൽ തകർത്താകാം പ്രതി വീട്ടിനുള്ളിലേക്ക് കടന്നതെന്ന് സി എൻ എന്നിനോട് സംസാരിക്കവെ സ്റ്റീവ് പറഞ്ഞു. "സംശയാസ്പദമായ ശബ്ദം കേട്ടയുടനെ ഭാര്യ തോക്കെടുക്കാനും മുകളിലേക്ക് ചെന്ന് നോക്കാനും ആവശ്യപ്പെട്ടു. വേഗത്തിൽ തോക്കിൽ ഉണ്ടകൾ നിറച്ച് ഞാൻ പടിക്കെട്ട് കയറി മുകളിലേക്ക് ചെന്ന്. ആ സമയത്താണ് ഒരു ടവൽ മാത്രം ധരിച്ച് അദ്ദേഹം പടിയിറങ്ങുന്നത് കണ്ടത്. അത് യാഥാർഥ്യമാണെന്ന് തിരിച്ചറിയാൻ തന്നെ സമയമെടുത്തു", സ്റ്റീവ് പ്രതികരിച്ചു. പോലീസ് എത്തുന്നത് വരെ സ്റ്റീവ് കവർച്ചക്കാരനെ തോക്കിൻ മുനയിൽ നിർത്തുകയായിരുന്നു. 25 വയസുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
advertisement
ഞെട്ടലുണ്ടാക്കുന്നതും അതേ സമയം വിചിത്രമായി തോന്നുന്നതുമായ നിരവധി കവർച്ചാ ശ്രമങ്ങൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിലെ ഒരു വീട്ടിൽ മോഷണം നടത്താനായി അതിക്രമിച്ച് കടന്ന വ്യക്തി ക്ഷീണം മൂലം തളർന്ന് കിടന്നുറങ്ങിപ്പോയ സംഭവം ഉണ്ടായി. ദൗർഭാഗ്യമെന്നു പറയട്ടെ, ആ വീട് ഒരു പോലീസ് ഉദ്യോഗസ്ഥന്റേതു കൂടിയായിരുന്നു. അദ്ദേഹം ഭവനഭേദകനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുകയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
advertisement
ഇന്ത്യയിലും കഴിഞ്ഞ വർഷം സമാനമായൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ കവർച്ചാ ശ്രമത്തിനിടെ ഒരു മോഷ്ടാവ് എ സി മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
വീട്ടിൽ സൂക്ഷിച്ച പണം കണ്ടെത്തിയെങ്കിലും മുറിയിൽ എ സി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ ആ തണുപ്പിൽ മയങ്ങാതിരിക്കാൻ ആ കവർച്ചക്കാരന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കൂർക്കം വലി കേട്ട് ഉണർന്ന വീട്ടുടമസ്ഥൻ പിന്നീട് പോലീസിനെ വിളിക്കുകയായിരുന്നു.
advertisement
Keywords:
News Link:
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കവർച്ചാശ്രമത്തിനിടെ വീട്ടിൽ കയറി കുളിച്ച് മോഷ്ടാവ്; വീട്ടുടമസ്ഥൻ കള്ളനെ പിടിച്ചത് ടവൽ ധരിച്ച നിലയിൽ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement